Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 8:32 am

Menu

Published on August 19, 2014 at 3:54 pm

നസ്‌റിയക്കായി ‘കെണി’യൊരുക്കി ഫഹദിന്റെ സഹോദരങ്ങൾ

a-marriage-ragging-for-nazriya

മലയാളി പ്രേക്ഷകരെങ്ങും കാത്തിരിക്കുന്ന താരവിവാഹത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി. അതിനിടെ മണവാട്ടിയായ നസ്‌റിയക്ക് ‘കെണി’ ഒരുക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഫഹദിന്റെ സഹോദരന്‍ കൂടിയായ ഫര്‍ഹാന്‍ ഫാസിലാണ് ഇക്കാര്യം പറഞ്ഞത്. സഹോദരന്റെ വിവാഹത്തിന് തയ്യാറെടുപ്പുകളൊക്കെ എവിടെ വരെ എത്തി എന്ന ചോദ്യത്തിനുള്ള മറുപടി പറഞ്ഞതാണ് ഫര്‍ഹാന്‍. നസ്‌റിയയ്ക്ക് വേണ്ടി സഹോദരികള്‍ എന്തൊക്കയോ ആസൂത്രണം ചെയ്യുന്നുണ്ട്. തീര്‍ച്ചായും മാര്യേജ് റാഗിങ് ഉണ്ടാകുമെന്നും ഈ ആഴ്ചകളില്‍ ചടങ്ങുകളുടെ ഒരുക്കങ്ങളാണെന്നും ഫര്‍ഹാന്‍ പറഞ്ഞു. ഫഹദ് സഹോദരനേക്കാളുപരി തന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നും അതുപോലെ തന്നെയാണ് തനിക്ക് നസ്‌റിയയെന്നും ഫര്‍ഹാന്‍ പറയുന്നു. .ഇതു വരേയ്ക്കും വീട്ടിലെ ചെറിയ കുട്ടി എന്ന പരിഗണന തനിക്കായിരുന്നു. എന്നാല്‍ തന്നേക്കാള്‍ താഴെയൊരു സഹോദരി വീട്ടിലുണ്ടാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് താനെന്നും ഫര്‍ഹാന്‍ പറഞ്ഞു.സ്റ്റീവ്‌ലോപ്പസ് ആദ്യദിവസം തന്നെ കാണുന്നതിനായി തങ്ങളുടെയും നസ്‌റിയയുടെയും കുടുംബം ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണ്. എന്നാല്‍ ഫഹദിന് ആക്‌സിഡന്റ് സംഭവിച്ചതോടെ തങ്ങള്‍ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിന്റെ തൊട്ടുമുന്‍പത്തെ ദിവസം താന്‍ വളരെ ടെന്‍ഷനിലായിരുന്നുവെന്നും അതറിഞ്ഞ് നസ്‌റിയ അപ്രതീക്ഷിതമായി ഒരു പാര്‍ട്ടി സംഘടിപ്പിച്ചിരുന്നെന്നും ഫര്‍ഹാന്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33