Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 9:18 pm

Menu

Published on July 12, 2014 at 2:41 pm

ഡി&സി ചെയ്ത ശേഷവും അമ്മയുടെ വയറ്റിൽ നിന്നും ഒരു ‘ഹൃദയമിടിപ്പ്‌’ കേട്ടു…. പരിശോധനയിൽ ഇരട്ടകളിൽ ഒരാൾ സുരക്ഷിതൻ എന്ന് കണ്ടെത്തി…..!! എല്ലാവരെയും ഞെട്ടിച്ചു പിറന്ന ഒരു ‘അത്ഭുതകുഞ്ഞി’ന്റെ കഥ….

a-mass-of-cells-gives-birth-to-miracle-baby-after-medics-missed-his-heartbeat

മോളാർ പ്രേഗ്നൻസിയാണെന്ന് പറഞ്ഞ് ഡി&സിക്ക് വിധിച്ച 27 കാരിയായ യുവതിയെ പരിശോധിച്ച ഡോക്ടർമാരെ ഞെട്ടിച്ചുകൊണ്ടാണ് ഒരു ‘കുഞ്ഞു ഹൃദയമിടിപ്പ്‌’ കേട്ടത്. അയർലൻറിലാണ് ഇത്തരമൊരു സംഭവം നടന്നത്.

unborn twins was mass of cells gives birth2

ഗർഭപാത്രത്തിലെത്തിയ കോശം ഭ്രൂണമാകാത്തിരിക്കുന്ന അവസ്ഥയെയാണ് മോളാർ പ്രേഗ്നൻസി എന്ന് പറയുന്നത്. അത്തരം അവസ്ഥ അമ്മയ്ക്ക് ഹാനികരമാകാൻ സാധ്യതയുള്ളതിനാലാണ് ഡി.എൻ.സി ചെയുന്നത്. പരിശോധനകൾ എല്ലാം നടത്തിയ ശേഷം ഡി&സി ചെയ്ത യുവതിയെ അവസാനഘട്ട പരിശോധനയ്ക്ക് വിധിച്ചപ്പോഴാണ് യുവതിയുടെ  വയറ്റിൽ നിന്നും ഒരു ഹൃദയമിടിപ്പ്‌ ഉള്ളതായി ഡോക്ടർമാർ കണ്ടെത്തിയത്.  യുവതിക്ക് ഇരട്ടകുട്ടികളാണുണ്ടായിരുന്നതെന്ന് അപ്പോഴാണ്‌ ഡോക്ടർമാർക്കും മനസ്സിലായത്. അതിൽ ഒരു കുഞ്ഞിനെയാണ് ഡി&സി ചെയ്ത് കളഞ്ഞത്. കുഞ്ഞിനെ നഷ്ടപ്പെട്ട വിഷമത്തിലായിരുന്ന യുവതിയോട് ‘നിങ്ങളുടെ വയറ്റിൽ ഒരു കുഞ്ഞുണ്ട്’ എന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ യുവതി പൊട്ടി കരഞ്ഞുപോയി. താൻ കളഞ്ഞത് ഒരു കുഞ്ഞിനെ തന്നെ ആയിരുന്നു എന്നായിരുന്നു അവർ വിചാരിച്ചത്. എന്നാൽ പിന്നീടാണ് ഡോക്ടർമാർ യുവതിയോട് കാര്യം പറഞ്ഞത്. ഡി&സി നടത്തിയ ശേഷവും താൻ ഒരു അമ്മയാകുകയാനെന്നു കേട്ട യുവതിയുടെ സന്തോഷം അളവറ്റതായിരുന്നു. അവർക്ക് അതൊരു ‘ദൈവപുത്രൻ’ തന്നെയായിരുന്നു.
എന്നാൽ ഗർഭാവസ്ഥയിൽ ഡി&സി ചെയ്തത്  ഇപ്പോഴുള്ള കുഞ്ഞിനെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ എന്ന് സംശയത്തിലായിരുന്നു എല്ലാവരും. എല്ലാ ആഴ്ചകളിലും പരിശോധനയും ചിത്സകളും ഒക്കെയായിരുന്നു പിന്നീടുള്ള കാലമത്രയും. ഒൻപത് മാസവും കഴിച്ചു കൂട്ടിയത് ഏറെ ആശങ്കയോടെയായിരുന്നു. കാത്തിരിപ്പിന് ശേഷം പിറന്നതാകട്ടെ ആരോഗ്യവാനായ ഒരു ആണ്‍കുഞ്ഞും. മോളാർ പ്രഗ്നൻസിയെന്ന് പറഞ്ഞ് ഡി&സി നടത്തിയ ഡോക്ടർമാർക്കെതിരെയും ആശുപത്രി അധികൃതർക്കെതിരെയും യുവതി പരാതി നൽകിയിട്ടുണ്ട്. തന്റെ അവസ്ഥ ആർക്കും ഉണ്ടാകരുതെന്ന പ്രാർത്ഥന മാത്രമേ ഈ അമ്മയ്ക്ക് ഇപ്പോൾ ഉള്ളു…

unborn twins was mass of cells gives birth5

unborn twins was mass of cells gives birth4

unborn twins was mass of cells gives birth3

Loading...

Leave a Reply

Your email address will not be published.

More News