Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍ :തയ്യല്‍കടയില്‍ വെബ് കാമറ ഒളിച്ചുവച്ച് സ്‌ത്രീകളുടെ നഗ്നചിത്രങ്ങൾ പകര്‍ത്തിയ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ യുവാവ് പിടിയില്‍.വില്ലടം സ്വദേശി സുജീഷ്(28)ആണ് പിടിയിലായത്.സുജീഷിന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ള തയ്യല്‍ കടയിലെ സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയിലാണ് ഇയാള്‍ ഒളിക്യാമറ സ്ഥാപിച്ചിരുന്നത്.സമീപ വാസിയായ പെണ്‍കുട്ടി തയ്ച്ച വസ്ത്രം ധരിച്ചു നോക്കുന്നതിനിടയിലാണ് മുറിയില്‍ സ്ഥാപിച്ചിരുന്ന ക്യാമറ ശ്രദ്ധയില്‍പ്പെട്ടത്.ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ പരിശോധ നടത്തിയപ്പോഴാണ് ഒളിപ്പിച്ചിരുന്ന ക്യാമറ കണ്ടെടുത്തത്.എന്നാല്‍ ഇത്തരം ഒരു ക്യാമറ അവിടെ സ്ഥാപിച്ചിരുന്ന വിവരം ഇയാളുടെ അമ്മയോ അവിടെ ജോലി ചെയ്യുന്ന സ്ത്രീകളോ അറിഞ്ഞിരുന്നില്ല.വീട്ടമ്മമാരും കോളജ് വിദ്യാര്‍ഥികളുമടക്കം നിരവധി സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ ക്യാമറയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.52 ക്ലിപ്പിംഗുകളാണ് കണ്ടെത്തിയിട്ടുള്ളത്.പോലീസ് ഇയാളെ ചോദ്യം ചെയ്‌തുവരികയാണ്.രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്‌തിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
Leave a Reply