Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 10:57 pm

Menu

Published on December 24, 2014 at 5:10 pm

ബുള്ളറ്റ് ട്രെയിനിനെ കടത്തിവെട്ടാന്‍ സൂപ്പര്‍ ട്യൂബ് വരുന്നു…! മണിക്കൂറിൽ 1223 കി.മീ വേഗം..!!

a-supertube-thats-faster-than-bullet-train

ന്യൂയോര്‍ക്ക്: ബുള്ളറ്റ് ട്രെയിനിനെ കടത്തിവെട്ടുന്ന വേഗതയുമായി സൂപ്പര്‍ട്യൂബെത്തുന്നു.മണിക്കൂറില്‍ 1223 കി.മീ. വേഗമുള്ള ആദ്യ സൂപ്പര്‍ട്യൂബ് പത്തുവര്‍ഷത്തിനകം സാന്‍ഫ്രാന്‍സിസ്‌കോയ്ക്കും ലോസ്ആഞ്ജലിസിനും ഇടയില്‍ ഓടിത്തുടങ്ങും.സംഭവം പ്രവർത്തനം ആരംഭിച്ചാൽ വിമാനങ്ങളുടെ പണി കുറയും എന്നാണ് തോന്നുന്നത്. ഇപ്പോൾ തീവണ്ടിയിൽ 12 മണിക്കൂറുകൊണ്ടും കാറിൽ ആറ് മണിക്കൂറുകൊണ്ടും പിന്നിടാവുന്ന ദൂരമാണ് ഇരു നഗരങ്ങൾക്കും ഇടയിലുള്ളത്. ഇത് സൂപ്പർട്യൂബിലൂടെ 35 മിനിറ്റ് കൊണ്ട് ഓടിയെത്താൻ കഴിയുമേ്രത. ലോകത്തെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിനിന്റെ പരമാവധി വേഗം മണിക്കൂറിൽ 430 കി.മീ. ആണെന്നോർക്കണം. അപ്പോഴാണ് 760 മൈൽ വേഗതയിൽ ഇത് അവതരിക്കുന്നത്. അതായത് മണിക്കൂറിൽ 1220 കിലോമീറ്റർ.ആറോ എട്ടോ യാത്രക്കാർക്ക് കയറാവുന്നതാണ് സൂപ്പർട്യൂബിന്റെ ക്യാപ്‌സൂളുകൾ. ഇത്തരം മൂന്ന് ക്യാപ്‌സൂളാണ് ഒരു ട്രെയിനിൽ ഉണ്ടാവുക. പരമ്പരാഗത പാളത്തിനു പകരം ഒരു വലിയ കൂഴലിലൂടെയാണ് ഈ ക്യാപ്‌സൂളുകൾ സഞ്ചരിക്കുക. കടുത്ത ചൂടും സമ്മർദവും താങ്ങാൻ ശേഷിയുള്ള ‘ഇൻകണൽ’ എന്ന ലോഹക്കൂട്ടാണ് ക്യാപ്‌സൂളിന്റെ നിർമാണത്തിന് ഉപയോഗിക്കുക. കാന്തിക ശക്തിയാണ് ക്യാപ്‌സൂളിനെ കുഴലിലൂടെ തെന്നി നീങ്ങാൻ സഹായിക്കുന്നത്.അമേരിക്കയിലെ ടെസ്ല മോട്ടോഴ്‌സ് സി.ഇ.ഒ. എലൺ മസ്‌ക് എന്ന 43കാരനാണ് ഈ സ്വപ്‌ന പദ്ധതിയുടെ ഉപജ്ഞാതാവ്. മസ്‌കിന്റെ സ്വപ്‌നം യാഥാർഥ്യമാക്കാനുള്ള ഹൈപ്പർ ലൂപ്പ് ട്രാൻസ്‌പോർട്ടേഷൻ സാങ്കേതികവിദ്യയുടെ പണിപ്പുരയിലാണ് നൂറോളം എൻജിനീയർമാർ.

bullet train

Loading...

Leave a Reply

Your email address will not be published.

More News