Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയ്പൂര്‍: ബിയര്‍ കെയ്‌സുകള്‍ നിറച്ച ഒരു ട്രക്ക് ജയ്പൂര്‍-അജ്മീര്‍ ബൈപ്പാസില്‍ നിയന്ത്രണം വിട്ട് വെള്ളിയാഴ്ച മറിഞ്ഞു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ അപകടത്തിൽ പെട്ടവരെ പോലും മറന്ന് ഒട്ടും സമയം കളയാതെ പൊട്ടാത്ത ബിയര്‍ കുപ്പികളുമായി സ്ഥലംവിടാൻ തുടങ്ങി.
–

–
അപകട വിവരം കേട്ടറിഞ്ഞ് എത്തിയവരും അതുവഴി കടന്നുപോയവരും എല്ലാം അവസരം മുതലാക്കി.
അധികൃതര്‍ എത്തിയപ്പോൾ പിന്നെ നടന്നത് ഒരുവന്‍ ‘ഒഴിപ്പിക്കല്‍’ തന്നെയായിരുന്നു. ജനങ്ങൾ അവസരം മുതലാക്കിയതിനാൽ പൊട്ടിയ കുപ്പികൾ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ.
–

ജനങ്ങൾക്ക് അപകടം എല്ലാ അര്‍ഥത്തിലും ഒരു ബിയര്‍ ചാകരയായപ്പോൾ, അപകടത്തിൽ ആർക്കും ഒന്നും സംഭവിച്ചില്ലെന്ന ആശ്വാസമായിരുന്നു ഡ്രൈവർക്ക് .
Leave a Reply