Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 9:53 am

Menu

Published on September 6, 2014 at 10:51 am

നായ്ക്കുട്ടിയുടെ വയറ്റിൽ നിന്നും 43 സോക്‌സുകൾ പുറത്തെടുത്തു

a-vet-found-43-and-a-half-socks-inside-a-dogs-stomach

ന്യൂയോർക്ക് :  നായ്ക്കുട്ടിയുടെ വയറ്റിൽ നിന്നും  43 സോക്‌സുകൾ പുറത്തെടുത്തു .അമേരിക്കയിലെ പോർട്ട്‌ലാന്റിലാണ് സംഭവം നടന്നത് .ഗ്രേറ്റ് ഡെയ്ൻ എന്ന മൂന്ന് വയസ്സുപ്രായമുള്ള നായക്കുട്ടിയുടെ വയറ്റിൽ നിന്നാണ് സോക്സുകൾ പുറത്തെടുത്തത്.ഓക്കാനവും മറ്റ് ശാരീരിക അസ്വസ്ഥതകളും കണ്ടതിനെ തുടർന്നാണ് ഉടമസ്ഥൻ അതിനെയും കൊണ്ട് മൃഗാശുപത്രിയിലെത്തിയത്. ഡോക്ടർമാർ എക്‌സ-റേ എടുത്ത് പരിശോധിച്ചപ്പോൾ നായ്ക്കുട്ടിയുടെ വയറ്റിൽ എന്തൊക്കെയോ സാധനങ്ങൾ കിടക്കുന്നത് കണ്ടു. പിന്നീട് ശസ്ത്രക്രിയക്ക് വിധേയനാക്കിയപ്പോഴാണ് ഡോക്ടർമാർ ശരിക്കും ഞെട്ടിയത്. തുടർന്ന് രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് 43 സോക്സുകൾ പുറത്തെടുത്തത് . .ഇത്തരം ഒരു സംഭവം ചരിത്രത്തിലേ ഉണ്ടായിരികാനിടയില്ലെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ.ആഷ്‌ലി മാഗി പറഞ്ഞു. ഡോക്ടർമാരുടെ കണക്ക് പ്രകാരം നാൽപ്പത്തി മൂന്നര സോക്‌സാണ് നായ്ക്കുട്ടി വയറ്റിലാക്കിയത്.ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു ദിവസത്തിന് ശേഷം ഗ്രെയ്റ്റ് ഡെയ്ൻ ആശുപത്രി വിട്ടു.

 

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News