Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി :പുതിയ പാസ്പോർട്ട് ലഭിക്കാൻ ആധാർ നിർബന്ധമാക്കാൻ വിദേശകാര്യമന്ത്രാലയം ഒരുങ്ങുന്നു. ആധാർ കാർഡ് ലഭിക്കാത്തവർ ആധാർ എന്‍റോൾമെന്‍റ് നമ്പർ നൽകിയാലും മതി. യൂണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റുമായി ചേർന്നാണ് ഈ നീക്കം. നിലവിൽ പാസ്പോർട്ട് ലഭിക്കാൻ പോലീസ് വെരിഫിക്കേഷനും തുടർന്നുള്ള കാലതാമസവും സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് പാസ് പോർട്ട് വേഗത്തിൽ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചിരുന്നു.ഇതിനെ തുടർന്നാണ് ഇത്തരത്തിലൊരു നീക്കം. പാസ്പോർട്ടിന് അപേക്ഷിച്ച വ്യക്തിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ അത് കണ്ടെത്താനുള്ള സംവിധാനം ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ രണ്ടു മാസത്തിനകം നിലവിൽ കൊണ്ടുവരുന്നതാണ്. ഈ സംവിധാനം ഏർപ്പെടുത്തിയാൽ പാസ്പോർട്ട് നൽകുന്നതിന് മുമ്പായി ബ്യൂറോയുടെ ഡാറ്റാ ബേസിൽ നിന്ന് അപേക്ഷകൻറെ പശ്ചാത്തലം മനസ്സിലാക്കാൻ കഴിയും.അപേക്ഷകൻ കുറ്റവാളിയല്ലെന്ന് ബ്യൂറോ സാക്ഷ്യപ്പെടുത്തുന്നതോടെ പാസ്പോർട്ട് നൽകുന്നതിനുള്ള നടപടി ക്രമം പൂർത്തിയാകുന്നതാണ്. നല്കിയിരിക്കുന്ന വിവരങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയാൽ ആ പാസ്പോർട്ട് റദ്ദാക്കുന്നതായിരിക്കും.
Leave a Reply