Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആട് 2 സിനിമയുടെ വിജയമാഘോഷിച്ച് ജയസൂര്യയും കൂട്ടരും. ആദ്യഭാഗം പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാം ഭാഗം ഇറക്കുന്നതും അത് വന്‍ വിജയമാവുന്നതും ഒരുപക്ഷെ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതാദ്യമാവും. ആ ഒരു റെക്കോര്‍ഡാണ് ആട് 2 സിനിമക്ക് അവകാശപ്പെടാനുള്ളത്. സിനിമയുടെ വിജയാഘോഷ പരിപാടിക്കിടെ നടന്ന ജയസൂര്യയുടെ സംസാരത്തിനിടെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് ജയസൂര്യ പറയുന്ന വാക്കുകള്‍ കണ്ടുനോക്കൂ..
ആദ്യ സിനിമ വിജയിക്കാതിരുന്നിട്ടു പോലും പിന്നീട് പ്രേക്ഷകര്‍ യുട്യൂബിലൂടെയും ടോറന്റ് വഴിയും ഡിവിഡി വഴിയും കണ്ട് ഏറെ മാര്‍ക്ക് നല്‍കിയ ചിത്രമായിരുന്നു ആട് ആദ്യ ചിത്രം. തുടര്‍ന്ന് പ്രേക്ഷകര്‍ ചിത്രത്തിലെ ഷാജി പാപ്പന്‍ ഉള്‍പ്പടെ എല്ലാ കഥാപാത്രങ്ങളെയും ഇഷ്ടപ്പെടുകയും ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവണമെന്ന് ഏറെ പ്രതീക്ഷിക്കുകയും ചെയ്തു. ആ പ്രതീക്ഷകളെ മനസ്സിലാക്കി പ്രേക്ഷകര്‍ക്ക് വേണ്ടത് എന്തെന്ന് കൃത്യമായി മനസ്സിലാക്കി അവതരിപ്പിച്ചിരിക്കുകയാണ് ആട് 2 ലൂടെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. സംവിധായകനെ പോലെ തന്നെ ഒരു പരാജയപ്പെട്ട സിനിമയുടെ രണ്ടാം ഭാഗത്തിനായി പണം ഇറക്കാന്‍ ധൈര്യം കാണിച്ച നിര്‍മ്മാതാവ് വിജയ് ബാബുവിനെയും ഇവിടെ എടുത്ത് പറയേണ്ടിയിരിക്കുന്നു.
Leave a Reply