Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 4:12 pm

Menu

Published on August 1, 2014 at 12:52 pm

പി.കെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നഗ്നനായി ആമീര്‍ ഖാന്‍..!!

aamir-khan-goes-completely-nude-in-pk-poster

ആമീര്‍ ഖാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പി.കെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നു . രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന പികെയുടെ പോസ്റ്ററില്‍ പൂര്‍ണ്ണ നഗ്‌നനായണ് ആമീര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആമിര്‍ ഖാന്റെ ബോള്‍ഡ് ലുക്ക് എന്നാണ് ബോളിവുഡ് പോസ്റ്ററിനെ വിശേഷിപ്പിക്കുന്നത്.

aamir

നഗ്നത ഒരു പഴയ ടേപ്പ് റിക്കാര്‍ഡര്‍ കൊണ്ട് മറച്ചാണ് പോസ്റ്ററില്‍ അമീര്‍ഖാന്‍ പ്രത്യക്ഷപ്പെടുന്നത്. പതിവിലും വ്യത്യസ്ഥമായി രൂക്ഷമായ നോട്ടവും പോസ്റ്ററിലെ അമീറിനെ പുതിയ കാഴ്ച്ചയാക്കുന്നു. ഒരു ബോളിവുഡ് നടന്‍ ആദ്യമായാണ് ചിത്രത്തിന്റെ പോസ്റ്ററില്‍ നഗ്നനായി പ്രത്യക്ഷപ്പെടുന്നത്.രാജ്കുമാര്‍ ഹിറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയില്‍ അന്യഗൃഹത്തില്‍ നിന്നുമെത്തുന്നയാളായാണ് ആമിര്‍ അഭിനയിക്കുന്നത് എന്നാണ് അറിയുന്നത്. അനുഷ്‌ക ശര്‍മയാണ് ചിത്രത്തിലെ നായിക. കൈ പൊ ചേ ഫെയിം സുശാന്ത് സിംഗ് രജ്പുതും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഡിസംബര്‍ 19 ന് ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33