Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2026 10:07 pm

Menu

Published on August 23, 2014 at 10:13 am

‘പികെ’യുടെ വിവാദമായ ആദ്യ പോസ്റ്ററിനു ശേഷം രണ്ടാമത്തെ പോസ്റ്ററും പുറത്തിറങ്ങി

aamir-khans-second-poster-of-pk-released

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത പികെയുടെ ആദ്യ പോസ്റ്ററിനു ശേഷം രണ്ടാമത്തെ പോസ്റ്ററും പുറത്തിറങ്ങി. ഇത്തവണ ആമിറിനെ തുണിയുടുപ്പിച്ചാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.പരമ്പരാഗത രാജസ്ഥാന്‍ ബാന്‍ഡ് ഡ്രെസ്സില്‍ ഭൈരോസിങ് ബാന്‍ഡ് എന്നെഴുതിയ ഒരു മാര്‍ച്ചിങ് ഹോണും പിടിച്ച് കൂളിംഗ് ഗ്ലാസ് ധരിച്ചാണ് അമീർ ഈ പോസ്റ്ററിൽ എത്തിയത്. ചിത്രത്തിൻറെ ആദ്യ പോസ്റ്ററില്‍ ഒരു ടേപ്പ് റെക്കോര്‍ഡര്‍ കൊണ്ടുമാത്രം നഗ്നത മറച്ച അമീർഖാൻറെ പോസ്റ്ററായിരുന്നു വന്നിരുന്നത്. ഇതിൽ നഗ്നനായി പോസ് ചെയ്ത അമീർഖാനെതിരെ നിരവധി വിവാദങ്ങളുയർന്നിരുന്നു.പുതിയ പോസ്റ്ററിനൊപ്പം ഇതിൻറെ മോഷന്‍ പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്. ഡിസംബര്‍ 19-ന് ചിത്രം തിയേറ്ററുകളിലെത്തും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News