Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പീഡിപ്പിച്ചെന്ന് ഇടുക്കി ആം ആദ്മി സ്ഥാനാര്‍ഥിയുടെ പരാതി. ആം ആദ്മി സ്ഥാനാര്‍ഥി സില്‍വി സുനിലിനാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ആം ആദ്മിയുടെ പ്രാദേശിക നേതാക്കളായ വിനോജ്, ഷൈബു ആഗസ്റ്റിന്‍, സജി, തന്‍സീര്‍, സുനീര്‍ എന്നിവര്‍ തന്നെ മോശക്കാരിയായ ചിത്രീകരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. കൂടാതെ ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങളാല്‍ അധിക്ഷേപിച്ചെന്നും സില്‍വി പരാതിയില്‍ പറയുന്നു. ഹോട്ടലിലേക്ക് വരാന്‍ പറ്റുമോ എന്നുവരെ ചോദിച്ച് ഇവര്‍ തന്നെ അധിക്ഷേപിച്ചെന്ന് സില്‍വി പരാതിയില്‍ പറയുന്നു. ഇതേക്കുറിച്ച് മുതിര്‍ന്ന നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നു മാത്രമല്ല, ഇവര്‍ പല അവസരങ്ങളിലും തനിക്കെതിരെ അവഹേളനം തുടര്‍ന്നെന്ന് സില്‍വി പറയുന്നു. സംസ്ഥാന നേതൃത്വത്തിന്റെ മുന്നില്‍ വെച്ചും ഇവര്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ പെരുമാറി. കാരണം കാണിക്കല്‍നോട്ടീസ് നല്‍കുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. പാര്‍ട്ടി നേതൃത്വത്തിന്റെ നടപടി വേദനിപ്പിച്ചതോടെയാണ് ഏഴിന് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് സില്‍വി പറഞ്ഞു.
Leave a Reply