Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹി : ആം ആദ്മി പാർട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാളിനെ മാനനഷ്ട കേസില്‍ ജാമ്യമെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ കെജ്രിവാളിനെ രണ്ട് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിൽ വിട്ടിരിക്കയാണ്. ബിജെപി മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി നല്‍കിയ മാനനഷ്ട കേസുമായി ബന്ധപ്പെട്ട് ജാമ്യ തുകയായ 10,00 രൂപ കെട്ടിവയ്ക്കാന്‍ കെജ്‍രിവാള്‍ വിസമ്മതിച്ചതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്.ആം ആദ്മി പാർട്ടി പുറത്തു വിട്ട അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളുടെ പട്ടികയിൽ നിതിന്‍ ഗഡ്കരിയുടെ പേരും ഉണ്ടായിരുന്നു.ഇക്കാരണത്താൽ കെജ്‍രിവാളിനെതിരെ മാനനഷ്ടകേസുമായി ഗഡ്കരി കോടതിയെ സമീപിക്കുകയായിരുന്നു.
Leave a Reply