Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ആദിവാസികളുടെ നില്‍പ് സമരത്തെ പരിഹസിച്ച് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനും ലേഖനത്തിനുമെതിരെ സംവിധായകന്‍ ആഷിക് അബു ഫെയ്‌സ്ബുക്കിലൂടെയാണ് ആഷിഖ് അബു കാര്‍ട്ടൂണിനും ലേഖനത്തിനുമെതിരെ പ്രതികരിച്ചത്.നില്‍പ്പു സമരത്തിനെതിരായി മാതൃഭൂമിയുടെ സ്‌പെഷല്‍ പേജായ നഗരത്തില്‍ വംശീയ വിദ്വേഷമുള്ള കാര്‍ട്ടൂണും ലേഖനവും വന്ന പശ്ചാത്തലത്തിലാണ് ആഷിക് അബുവിന്റെ പ്രതികരണം. ”മഹത്തായ ചരിത്രമുള്ള മാതൃഭൂമി കുടുംബത്തോട് എളിയ അപേക്ഷ, മനോരോഗികളെ ലേഖകന്‍മാരായി നിയമിക്കരുതേ” എന്നാണ് ആഷിക് പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് ഗോത്രമഹാസഭ നടത്തുന്ന നില്‍പ്പുസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെത്തിയ ആഷിക് അബു, ശ്രീനാഥ് ഭാസി, മൈഥിലി, ശ്രിന്ദ അഷാബ്, പേളി മാണി എന്നീ സിനിമാപ്രവര്‍ത്തകരെ പരിഹസിച്ചാണ് മാതൃഭൂമിയില്‍ ലേഖനം വന്നിരിക്കുന്നത്.സിനിമാപ്രവര്‍ത്തകര്‍ എത്തിയത് ഫേസ്ബുക്കിലും ക്യാമറയ്ക്കും മുമ്പില്‍ ആളാവാന്‍ വേണ്ടിയാണെന്നായിരുന്നു ലേഖനത്തില്‍ പറഞ്ഞിരുന്നത്. കട്ട് കട്ട് ഉപോദ്ബലകന്‍ എന്ന പേരിലുള്ള ആക്ഷേപ ഹാസ്യപംക്തിയില്‍ ‘ആദിവാസി സ്‌നേഹം… ഹോ’ എന്ന തലക്കെട്ടോടെയാണ് ലേഖനം എഴുതിയിരിക്കുന്നത്. മൃഷ്ടാന്നം ഭുജിച്ച് മലര്‍ന്നുകിടന്നപ്പോള്‍ ഭക്ഷണം പള്ളയില്‍ കൊളുത്തിയതുകൊണ്ടാണ് സിനിമാ പ്രവര്‍ത്തകര്‍ ആദിവാസികളുടെ നില്‍പ്പുസമരത്തെ പിന്തുണയ്ക്കാനെത്തിയതെന്നും നാട്ടില്‍ പള്ളു പറഞ്ഞ് തീര്‍ന്നു ഇനി ‘കാട്ടിലേയ്ക്കങ്ങു കയറാം’ എന്നുകരുതിയാണ് അവര്‍ എത്തിയതെന്നും ലേഖനത്തില്‍ പരിഹസിച്ച് എഴുതിയിരുന്നു.
–
–
Leave a Reply