Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:40 pm

Menu

Published on April 19, 2014 at 9:06 pm

തെറി വിളിച്ച്ചവരോട് ആഷിഖ് അബുവിന്റെ മറുപടി

aashiq-abu-replied-through-facebook-post

ആഷിഖ് അബു -മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഗ്യാങ്ങ്സ്റ്റർ റിലീസ് ചെയ്ത അന്നു മുതല്‍ തുടങ്ങിയതാണ് ചിത്രത്തിനെതിരെയുള്ള വിമര്‍ശനങ്ങളും ആരോപണങ്ങളും. എന്നാൽ അവയോടോന്നും തന്നെ ആഷിഖ് ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഒടുവില്‍ ആഷിഖ് മൗനം വെടിഞ്ഞ് ഫേസ്ബൂക്കിലൂടെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കി. ആഷിഖ്ന്റെ ഫേസ്ബുക്ക്‌ കമന്റ്‌ ഇങ്ങനെ ആയിരുന്നു…
“കല്ലേറ് നല്ല കണക്കിന് നടക്കുന്ന സമയത്തും അത്ര വലിയ രാജ്യദ്രോഹമാണോ ഈ സിനിമയെന്ന് പരിശോധിക്കാനും ഈ സിനിമയിലെ ചില നല്ല കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാനും കുറവുകള്‍ തറന്ന മനസോടെ പറയാനും സന്മനസ് കാണിച്ച എല്ലാവരോട് നന്ദി അറിയിക്കുന്നു. തരംതാണ വെല്ലുവിളികളോട് മനപൂര്‍വ്വം തന്നെ പ്രതികരിക്കുന്നില്ല. ഞാനും മമ്മുക്കയും ഇനിയും സിനിമകൾ ചെയ്യും . കൂടുതൽ കരുത്തോടെ…”danger is real,fear is choise” Good Night! ”
ഇതിലൂടെ എന്തായാലും ചിത്രം കാണാനുള്ള ക്ഷമപോലും കാണിയ്ക്കാതെ തെറിവിളിച്ചവർക്ക് നല്ല മറുപടി തന്നെയാണ് ആഷിക് കൊടുത്തിരിക്കുന്നത് എന്നകാര്യത്തില്‍ സംശയമില്ല. ഒപ്പം വീണ്ടും മമ്മൂട്ടിയെ നായകനാക്കി പടം ചെയ്യുമെന്ന വെളിപ്പെടുത്തല്‍ മമ്മൂട്ടിയുടെയും ആഷിക്കിന്റെയും ആരാധകര്‍ക്ക് ഒരുപോലെ സന്തോഷം നല്‍കുകയും ചെയ്യുന്നു.

Loading...

Leave a Reply

Your email address will not be published.

More News