Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എബി രക്ത ഗ്രൂപ്പുകാർ സൂക്ഷിക്കുക. ഈ ഗ്രൂപ്പുകാർക്ക് വാര്‍ധക്യ സംബന്ധമായ രോഗാവസ്ഥകളില്‍ പ്രധാനമായ ഡിമൻഷ്യ എന്ന മറവി രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം തെളിയിക്കുന്നു. യൂണിവേഴ്സിറ്റി ഓഫ് വെർമോണ്ടിൻറെ കീഴിലെ കോളേജ് ഓഫ് മെഡിസിൻ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീൻ എബി ഗ്രൂപ്പുകാരുടെ രക്തത്തിൽ കൂടുതലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ന്യൂറോളജി ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
–
–
ഈ ഗ്രൂപ്പുകാരിൽ മറ്റ് ഗ്രൂപ്പുകാരിൽ കാണുന്നതിനേക്കാൾ രോഗ സാധ്യത കൂടുതലാണ്. എന്നാൽ ആഹാര നിയന്ത്രണവും കൃത്യമായ വ്യായാമവും മൂലം ഒരു പരിധി വരെ ഈ രോഗം നിയന്ത്രിക്കാം. മറ്റു രക്തഗ്രൂപ്പുകളില്‍ പെട്ടവരേക്കാള്‍ എബി രക്ത ഗ്രൂപ്പുകാർക്ക് ഓർമശക്തി ക്ഷയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 45 വയസിനു മുകളില്‍ പ്രായമുള്ള 30,000 പേരില്‍ മൂന്നു വര്‍ഷം നീണ്ട പഠനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. മറവിരോഗം തുടങ്ങി 10 വര്‍ഷത്തിനു ശേഷമാണ് രോഗി ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുക. എന്നാൽ അപ്പോഴേക്കും രോഗത്തെ ചികിത്സിക്കുകയെന്നത് അസാധ്യമായിത്തീരുന്നു. ലോകത്താകെ 4.4 കോടി ജനങ്ങള്‍ക്ക് മറവി രോഗമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
–
–
Leave a Reply