Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനധ്യാപികയെ സ്ഥലം മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി അബ്‌ദുറബ്.തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലാണ് മന്ത്രി ഇക്കാര്യം വിശദീകരിക്കുന്നത് .പരിപാടിയില്‍ പങ്കെടുത്തവരില്‍ ഭുരിഭാഗവും അധ്യാപകരാണെന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ ഇംഗ്ലീഷ് ക്ലബ് പ്രതിനിധികളായ വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇതു മൂലം ക്ലാസ് മുടങ്ങിയെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി പറയുന്നു. പരിപാടിയില്‍ പങ്കെടുത്തവരില്‍ ഭുരിഭാഗവും അധ്യാപകരാണെന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ ഇംഗ്ലീഷ് ക്ലബ് പ്രതിനിധികളായ വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇതു മൂലം ക്ലാസ് മുടങ്ങിയെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി പറയുന്നു. 11 മണിക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്. സമയ ക്ലിപ്തത പാലിക്കാന്‍ കഴിയില്ലെന്ന് പങ്കെടുക്കാമെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അറിയിച്ചിരുന്നു. സമയം വെകുെമെന്ന കാര്യവും സമഘാടകരെ അറിയിച്ചിരുന്നു. 12 മണിക്ക് സ്കൂളി എത്തുമ്പോള്‍ ഗേറ്റ് അടച്ചിരിക്കുകയായിരുന്നു. തന്റെ ഗണ്‍മാനാണ് ഗേറ്റ് തുറന്നതെന്നും മന്ത്രി പറയുന്നു.’വിദ്യാഭ്യാസ മന്ത്രിയെ ഇരുത്തി പ്രധാനധ്യാപിക ആക്ഷേപം ചൊരിഞ്ഞു’എന്ന് പിറ്റേന്ന് വാര്‍ത്ത വന്നതിനെ തുടര്‍ന്ന് പൊതു വിഭ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. എ.ഡി.പി.ഐയുടെ റിപ്പോര്‍ട്ടില്‍ അധ്യാപികക്കെതിരെ സസപെന്‍ഷനാണ് നിര്‍ദേശിച്ചതെന്നും മന്ത്രി വ്യക്തമാക്കുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
Leave a Reply