Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഐശ്വര്യ റായിയുടെ മോശം ചിത്രമെടുത്ത പാപ്പരാസി ഫോട്ടോഗ്രാഫര്‍ക്ക് ഭര്‍ത്താവ് അഭിഷേക് ബച്ചന്റെ ശകാരം. ശകാരിക്കുക മാത്രമല്ല ഫോട്ടോഗ്രാഫറോട് ആ ചിത്രം നീക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
ബോളിവുഡ് ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ വീട്ടില്‍ നിന്നും തിരികെ വരുമ്പോഴായിരുന്നു സംഭവം. അഭിഷേകും ഐശ്വര്യയും കാറിലേക്ക് നടന്നുവരുന്ന സമയത്ത് ഫോട്ടോഗ്രാഫര്‍മാര്‍ ചുറ്റും കൂടി. ഇതിനിടെ കാറില്‍ കയറുന്ന ഐശ്വര്യയുടെ മോശം ചിത്രം എടുക്കാന്‍ ഒരു ഫോട്ടോഗ്രാഫര്‍ ശ്രമിക്കുകയും ഇത് അഭിഷേകിന്റെ ശ്രദ്ധയില്‍ പെടുകയുമായിരുന്നു.
തുടര്‍ന്ന് പ്രകോപിതനായ അഭിഷേക് ആ ഫോട്ടോഗ്രാഫറെ അരികിലേക്ക് വിളിച്ച് ശകാരിക്കുകയും തുടര്‍ന്ന് ചിത്രം ക്യാമറയില്‍ നിന്ന് നീക്കം ചെയ്യാന്‍ പറയുകയുമായിരുന്നു.
ഐശ്വര്യയുടെ കാര്യത്തില്‍ അതീവശ്രദ്ധാലുവാണ് അഭിഷേകെന്ന് തെളിയിക്കുന്നതായിരുന്നു സംഭവം. നേരത്തെ ഐശ്വര്യയെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ വരുന്നതില്‍ താന്‍ ഏറെ അസ്വസ്ഥനാണെന്ന് അഭിഷേക് ബച്ചന്‍ പറഞ്ഞിരുന്നു. മകളുടെ ജനനശേഷം ശരീരഭാരം കുറയ്ക്കാന്‍ ഐശ്വര്യ ജിമ്മില്‍ പോയെന്ന വാര്‍ത്തകള്‍ തന്നെ ഏറെ അസ്വസ്ഥനാക്കിയെന്നും അഭിഷേക് അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
എത്രയൊക്കെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നാലും പരാതിപ്പെടുന്ന ശീലം ഐശ്വര്യയ്ക്കില്ലെന്നും അഭിഷേക് പറഞ്ഞു. അമ്മയായി ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുമ്പോള്‍ പോലും അവരെ വെറുതെ വിടാന്‍ ആളുകള്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.
Leave a Reply