Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അവിചാരിതമായി നമ്മെ വിട്ടുപോയ നടനും മിമിക്രി കലാകാരനുമായ അബിയുടെ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് നടന്ന ഒരു പരിപാടിയിലെ വീഡിയോ ശ്രദ്ധേയമാകുകയാണ്. തന്റെ മകൻ ഷൈനിന് അവാർഡ് നൽകുന്ന ഒരു ചടങ്ങാണ് വേദി. സിനിമയിൽ തനിക്ക് നേടാൻ പറ്റാത്തത് തന്റെ മകനു കിട്ടിയ സന്തോഷം മുഴുവനുമുണ്ടായിരുന്നു ആ മുഖത്ത്.
ഖത്തറിൽ ദോഹയില്‍ വച്ചുനടന്ന യുവ അവാര്‍ഡ് ചടങ്ങിലാണ് അബി തന്റെ മകന്‍ ഷെയ്നിന് പുരസ്കാരം നല്‍കിയത്. ഈ പരിപാടിയുടെ വീഡിയൊ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ നവംബര്‍ 19നായിരുന്നു ചടങ്ങ്. പറവ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു ഷൈൻ നിഗത്തിന് അവാർഡ് ലഭിച്ചത്. ഉപ്പയുടെ കയ്യിൽ നിന്നും തന്നെ ഷൈൻ അവാർഡ് സ്വീകരിക്കുന്നതും അവാർഡ് കൊടുത്ത ശേഷം അബി മകനു മുത്തം നൽകുകയും ചെയ്യുന്ന രംഗങ്ങൾ ഇപ്പോൾ കാണുമ്പോൾ മനസ്സിൽ ചെറുതായി സങ്കടം വരും.
ഈ പരിപാടിയിൽ തികഞ്ഞ ആരോഗ്യവാനായിരുന്നു അദ്ദേഹം. വെറും പത്തു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തെ മരണം കൊണ്ടുപോകുമെന്ന് അന്ന് ആരും കരുതുമായിരുന്നില്ല.
Leave a Reply