Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: രാത്രി ഫോണിലെ ദീര്‍ഘ സംഭാഷണങ്ങള്‍ക്കിടെ നേരിട്ട് വന്നാല്‍ എത്ര ചുംബനം വേണമെങ്കിലും നല്‍കാം എന്ന് കാമുകി പറയുകയാണെങ്കില്‍ പിന്നെ വേറെ ഒന്നും ആലോചിക്കാതെ എടുത്തു ചാടി ഏതു കാമുകനും പോകും. തീര്‍ച്ച. അതേ ഈ കാമുകനും ചെയ്തുള്ളൂ. പക്ഷെ കാമുകന്‍ എത്തിയത് കാമുകിയുടെ വീട്ടില്‍ ആയിരുന്നില്ല. പകരം വഴിതെറ്റി പൊട്ടക്കിണറില്‍ വീഴുകയായിരുന്നു. ഇന്നലെ കൊച്ചിയിലായിരുന്നു ഈ സംഭവം നടന്നത്.
പതിനഞ്ചുകാരിയായ കാമുകി ചുംബനം നല്‍കാമെന്ന് പറഞ്ഞപ്പോള്‍ അച്ഛന്റെ കാറുമെടുത്ത് രാത്രി ഒന്നരക്ക് ഇറങ്ങിയ ചെറുപ്പക്കാരന്‍ പോലീസിനെ കണ്ട് പേടിച്ച് ഓടിയപ്പോള്‍ പൊട്ടക്കിണറ്റില്‍ വീഴുകയായിരുന്നു. രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസുകാരെ കണ്ടപ്പോഴായിരുന്നു ചെറുപ്പക്കാരന്‍ പേടിച്ചോടിയത്.
പോലീസിനെ കണ്ടതോടെ മെയിന്‍ റോഡ് വിട്ട് പിടിച്ച് കാര്‍ ഓടിച്ചതായിരുന്നു. പക്ഷെ പോലീസ് വീണ്ടും പിറകില്‍ ഉണ്ടെന്ന് കണ്ട വെപ്രാളത്തില്‍ വണ്ടി മുന്നോട്ട് എടുത്തപ്പോള്‍ തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു മതിലിനും ഇടിച്ചു. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങി പേടിച്ചോടിയ പതിനേഴുകാരന്‍ പൊട്ടക്കിണറില്‍ വീഴുകയായിരുന്നു. അവസാനം അഗ്‌നിശമന സേന വന്നാണ് ചെറുപ്പക്കാരനെ കരക്ക് കയറ്റിയത്.
Leave a Reply