Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: വട്ടപ്പാറയ്ക്ക് സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു. ധനുവച്ചപുരം സ്വദേശി വിവേകാനന്ദന് (55) , ഭാര്യ പത്മജ (43), മകന് വിഷ്ണു (20), അടുത്ത ബന്ധു സിന്ധുദേവ് (24) എന്നിവരാണ് മരിച്ചത്. നാലുപേരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഗുരുവായൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്കോര്‍പിയോ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച ശേഷം കുഴിയിലേക്ക് മറിയുകയായിരുന്നു.പെട്രോളിങ്ങിനിറങ്ങിയ വട്ടപ്പാറ പൊലീസാണ് അപകടത്തില്‍ പെട്ടവരെ ആസ്പത്രിയില്‍ എത്തിച്ചത്.
Leave a Reply