Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 2:22 pm

Menu

Published on December 30, 2014 at 11:35 am

കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിന് പിന്നില്‍ ഒറ്റുകാരെന്ന് വി എസ് അച്യുതാനന്ദന്‍

achuthandans-allegation-against-tk-palani

തിരുവനന്തപുരം:പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിന് പിന്നില്‍ ഒറ്റുകാരാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വി.എസ് ഇതേ കുറിച്ച് പറഞ്ഞത്. 1996ല്‍ മാരാരിക്കുളത്ത് തന്നെ തോല്‍പ്പിക്കാന്‍ ഒറ്റികൊടുത്ത ടി.കെ.പളനി അടക്കമുള്ളവര്‍ക്ക് ഇതിന് പിന്നിൽ പങ്കുണ്ടെന്ന് വി.എസ് പറഞ്ഞു.ഇപ്പോൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തുന്നത് വ്യാജ പ്രചരണമാണെന്നും,പാര്‍ട്ടിക്കുണ്ടായ വീഴ്ച സംസ്ഥാനകമ്മിറ്റിയില്‍ ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ സ്മാരകം തകര്‍ത്തതില്‍ വിഎസിന് പങ്കുണ്ടെന്ന് ടി.കെ.പളനിയും ആരോപിച്ചു. വിഎസിന്റെ ഗ്രൂപ്പ് നീക്കം തടഞ്ഞതിലുള്ള വിരോധം മൂലമാണ് അദ്ദേഹം തനിക്കു നേരെ ആരോപണം ഉന്നയിക്കുന്നതെന്ന് പളനി പറഞ്ഞു.സ്‌മാരകം തകര്‍ത്തതിനു പിന്നില്‍ കോണ്‍ഗ്രസുകാരാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തതില്‍ ഗൂഢാലോചന നടന്നതായും വി.എസ്‌ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News