Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 9:56 pm

Menu

Published on December 24, 2014 at 11:24 am

ഡൽഹിയിൽ വനിതാ ഡോക്ടര്‍ക്കുനേരേ ആസിഡ് ആക്രമണം

acid-thrown-at-woman-doctor-in-delhi

ന്യൂഡല്‍ഹി: ഡൽഹിയിൽ വനിതാ ഡോക്ടര്‍ക്കുനേരേ ആസിഡ് ആക്രമണം. രജൗരി ഗാര്‍ഡന്‍ മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച രാവിലെ 9.30നാണ് സംഭവം. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ട് അംഗ സംഘം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന 30കാരിയായ ഡോക്ടര്‍ക്ക് നേരെയാണ് ആസിഡ് ആക്രമണം നടത്തിയത്. ആസിഡ് ഒഴിച്ച ശേഷം അക്രമികള്‍ അമിത വേഗത്തില്‍ കടന്നുകളയുകയായിരുന്നു. അക്രമികള്‍ തുണികൊണ്ട് മുഖം മറച്ചിരുന്നു. ആക്രമണ ദൃശ്യങ്ങള്‍ മാര്‍ക്കറ്റില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പൊള്ളലേറ്റ ഡോക്ടറെ അവര്‍ ജോലി ചെയ്യുന്ന ആസ്പത്രിയില്‍ തന്നെ പ്രവേശിപ്പിച്ചു. അവിടെനിന്ന് എയിംസിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Loading...

Leave a Reply

Your email address will not be published.

More News