Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ആക്ഷന്‍ ഹീറോ ബിജുവിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റപ്രൊഡക്ഷന്‍ രംഗത്ത് പ്രശ്‌നമുണ്ടായതിനെ തുടര്‍ന്ന് ചിത്രം നിര്‍ത്തി വയ്ക്കാന്‍ നിവിന്‍ തന്നെ നിര്‍ദ്ദേശം നല്‍കുകയായിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രശ്‌നങ്ങളെല്ലാം ഒത്തു തീര്‍പ്പാക്കിയതിന് ശേഷം ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിയ്ക്കാം എന്നാണ് നിവിന്‍ അറിയിച്ചിരിയ്ക്കുന്നത്. എന്തായാലും ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.നിവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ 1983 എന്ന ചിത്രം സമ്മാനിച്ച എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. നിവിന്‍ പോളി ആദ്യമായി നിര്‍മ്മാതാവാകുന്ന ചിത്രം കൂടിയാണിത്. ആക്ഷന്‍ കോമഡി ജോണറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എബ്രിഡ് ഷൈനും മുഹമ്മദ് ഷെഫീഖും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. നിവിന്‍ പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. അതിഥി താരമായി ഫഹദ് ഫാസിലും ചിത്രത്തിലുണ്ട്. അതേസമയം നിവിന്‍ പോളിയുടെ പുതിയ ചിത്രമായ പ്രേമം മലയാളത്തിലെ സര്‍വ്വകാലഹിറ്റായി മാറിക്കഴിഞ്ഞു. എണ്‍പത് ലക്ഷം രൂപയാണ് നിവിന്‍ ഇപ്പോള്‍ പ്രതിഫലമായി വാങ്ങുന്നത്. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം രണ്ടുമാസം ഒരു സിനിമയും ചെയ്യുന്നില്ലെന്ന തീരുമാനത്തിലാണ് നിവിന്‍. യാത്രകള്‍ക്കും വിശ്രമത്തിനുമായി രണ്ട് മാസം നിവിന്‍ നീക്കി വയ്ക്കും.ഒക്ടോബറില്‍ തുടങ്ങുന്ന അമര്‍ ചിത്രഗാഥയാണ് നിവിന്‍ കമ്മിറ്റ് ചെയ്തിട്ടുള്ള അടുത്ത ചിത്രം.
Leave a Reply