Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 22, 2025 12:40 am

Menu

Published on January 18, 2018 at 12:42 pm

റിമ ശരിക്കും നിങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് നാണക്കേടാണ്; രൂക്ഷ വിമര്‍ശനവുമായി നടന്‍ അനില്‍ നെടുമങ്ങാട്

actor-anil-nedumangad-againdt-rima-kallingal

മലയാള സിനിമയിലെ നടപ്പുശീലങ്ങളെയും ലിംഗവിവേചനങ്ങളെയും തുറന്ന് പറഞ്ഞും എതിര്‍ത്തും രംഗത്തെത്തിയ നടി റിമാ കല്ലിങ്കലിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. തന്റെ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയ റിമയ്‌ക്കെതിരെയുള്ള ആക്രണണം ട്രോളന്മാരും ഏറ്റെടുത്തിരുന്നു.

തിരുവനന്തപുരത്ത് സംഘടിപ്പിച്ച ടെഡ്എക്‌സ് ടോക്ക്‌സില്‍ സംസാരിക്കവെയാണ് മലയാള സിനിമാ മേഖല എങ്ങനെയാണ് സ്ത്രീകളോട് പെരുമാറുന്നതെന്ന് റിമ തുറന്നടിച്ചത്. മലയാള സിനിമയിലേക്ക് 150 ഓളം പുതുമുഖ നടിമാര്‍ അവതരിപ്പിക്കപ്പെടുമ്പോഴും പത്തോ അതില്‍ താഴെയോ നായകന്മാരാലാണ് ഈ ഇന്‍ഡസ്ട്രി ഭരിക്കപ്പെടുന്നതെന്നും റിമ കുറ്റപ്പെടുത്തിയിരുന്നു.

ഇതിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ നിരവധിപേര്‍ റിമയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ റിമയെ വിമര്‍ശിച്ച് നടന്‍ അനില്‍ നെടുമങ്ങാടും രംഗത്തെത്തിയിരിക്കുകയാണ്.

റിമ കല്ലിങ്കല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകളുടെ വടക്കേ പുറങ്ങളില്‍ റിമ എത്തി നോക്കിയിട്ടുണ്ടോയെന്നും അവരൊക്കെ എത്രമാത്രം കൂതറ റൂമുകളിലാണ് മാസങ്ങളോളം ഒരു സിനിമക്കു വേണ്ടി താമസിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോയെന്നും അനില്‍ ചോദിക്കുന്നു.

മുഖ്യമന്ത്രി സഖാവ് പിണറായി വിജയനോട് ഫെമിനിസ്റ്റാണോ എന്ന് ചോദിച്ച റിമയ്ക്ക് നിലമ്പൂരില്‍ വെടിവെച്ച് കൊല്ലപ്പെട്ട അജിതയെ അറിയില്ല, യുഎപിഎ ചുമത്തി ആദ്യമായി കേരളത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആദിവാസി സ്ത്രീ ഗൗരിയെ അറിയില്ല, ഷൈനയെ അറിയില്ല. കരിയിറിസത്തിന്റെ ഭാഗമായി നിങ്ങള്‍ എടുത്തു ചാര്‍ത്തുന്ന ഫെമിനിസം യഥാര്‍ത്ഥ ഫെമിനിസ്റ്റുകളെ മാറ്റിനിര്‍ത്തിയിട്ടുള്ള ആഢംബര ഹൈജാക്കിംഗ് ആണെന്ന് പലരും മനസ്സിലാക്കുന്നുണ്ടെന്നും അനില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം……………

മീനിന്റെ പേരില്‍ റിമയെ ട്രോളുന്നവരോട് എല്ലാം അങ്ങനെ ചോദിക്കരുത്. റിമ കല്ലിങ്കല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകളുടെ വടക്കേ പുറങ്ങളില്‍ റിമ എത്തി നോക്കിയിട്ടുണ്ടോ, അവരൊക്കെ എത്രമാത്രം കൂതറ റൂമുകളിലാണ് മാസങ്ങളോളം ഒരു സിനിമക്കു വേണ്ടി താമസിക്കുന്നത്.

ഒരു ചായ കിട്ടാതെ അപമാനിക്കപ്പെടുന്നവര്‍, സ്റ്റീല്‍ ഗ്ലാസ്, കണ്ണാടി ഗ്ലാസ്, ഒന്നു പോയേ റിമ കല്ലിങ്കല്‍. ഒരിടത്തേക്കും ഒന്നും നോക്കാതെ ഉള്ള കള്ള തള്ളലിനു(സ്റ്റേജ് ഷോ) എഫ്ബിയില്‍ കുറേ പേരു കാണും ഏറ്റെടുക്കാന്‍ ..

സ്വന്തം കാര്യം നോക്കി തള്ളാതെ നിങ്ങടെ താഴെ നിങ്ങള്‍ പുച്ഛത്തോടെ അവഗണിച്ച് തള്ളുന്ന എത്ര കലാകാര്‍ ഉണ്ട്. അതില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ല.. മുഖ്യമന്ത്രി സഖാവ് പിണറായി വിജയനോട് ഫെമിനിസ്റ്റാണോ എന്ന് ചോദിച്ച റിമയ്ക്ക് ( ഫാസിസ്റ്റാണോ എന്നങ്ങാനും ചോദിച്ചാല്‍ വരമ്പത്ത് കൂലി എന്നറിയാല്ലോ) നിലമ്പൂര്‍ വെടിവച്ച് കൊല്ലപ്പെട്ട അജിതയെ അറിയില്ല, യുഎപിഎ ചുമത്തി ആദ്യമായി കേരളത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആദിവാസി സ്ത്രീ ഗൗരിയെ അറിയില്ല (പോസ്റ്റര്‍ ഒട്ടിച്ചതിന്), ഷൈനയെ അറിയില്ല, കെരിയിറിസത്തിന്റെ ഭാഗമായി നിങ്ങള്‍ എടുത്തു ചാര്‍ത്തുന്ന ഫെമിനിസം യഥാര്‍ത്ഥ ഫെമിനിസ്റ്റുകളെ മാറ്റിനിര്‍ത്തിയിട്ടുള്ള ആഢംബര ഹൈജാക്കിംഗ് ആണെന്ന് പലരും മനസ്സിലാക്കുന്നുണ്ട്.

പിന്നെ താങ്ങി നില്‍ക്കുന്നവര്‍ സിനിമയില്‍ വല്ല പ്രയോജനം കിട്ടേണങ്കില്‍ കിട്ടട്ടെ എന്നും വിചാരിച്ച് ..(എഫ്ബിയില്‍ താങ്ങുന്ന കപട ഫെമിനിസ പുരുഷ കേസരികളെയല്ല, പെണ്‍ മനസ്സ്, പെണ്‍ പ്രണയത്തിന്റെ അന്തരാളങ്ങള്‍, ഒടുവില്‍ WCC പോലും ഞങ്ങള്‍ പുരുഷബുജിതമ്പ്രാക്കള്‍ ഏറ്റെടുത്തു കഴിഞ്ഞു) നിങ്ങള്‍ ശരിക്കും റിമ ഫെമിനിസ്റ്റുകള്‍ക്ക് നാണക്കേടാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News