Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : നടന്‍ ജയസൂര്യയുടെ കായല്‍ കയ്യേറ്റത്തിന് കൊച്ചി നഗരസഭയുടെ ഒത്താശയെന്ന് ആരോപണം.
കായല്‍ കയ്യേറി ജയസൂര്യ നിര്‍മിച്ച ബോട്ടുജെട്ടിയും ചുറ്റുമതിലും 14 ദിവസത്തിനുള്ളില്‍ പൊളിച്ചുനീക്കണമെന്ന സ്വന്തം ഉത്തരവാണ് നഗരസഭ നടപ്പാക്കാത്തത്. കൊച്ചി നഗരസഭ പരിധിയില്‍ കൊച്ചു കടവന്ത്ര ഭാഗത്തായാണ് നടന്‍ ജയസൂര്യ കായല്‍ പുറമ്പോക്ക് കയ്യേറി വീടിന്റെ ചുറ്റുമതിലും ബോട്ട്‌ജെട്ടിയും നിര്‍മ്മിച്ചത്.ഇതിനെതിരെ ഗിരീഷ് ബാബു എന്ന പൊതുപ്രവര്‍ത്തകന്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ നഗരസഭയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നഗരസഭ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ സംഭവം അന്വേഷിക്കുകയും ജയസൂര്യ കായല്‍ പുറമ്പോക്ക് കയ്യേറിയതായി കാട്ടി നഗരസഭയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ജെട്ടിയും മതിലും പൊളിച്ചുമാറ്റാന്‍ നഗരസഭ ഉത്തരവിട്ടു. കൈപ്പറ്റി 14 ദിവസത്തിനകം ഉത്തരവ് പാലിക്കാന്‍ ജയസൂര്യയോ നഗരസഭയോ ഇതുവരെയോ തയ്യാറായിട്ടില്ല. കെഎംവിആര്‍ 1999 കേരള മുനിസിപ്പല്‍ ആക്ട്‌സെക്ഷന്‍ 557 എന്നിവയുടെ ലംഘനമാണ് നടന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്.ജയസൂര്യയുടെ നിയമ ലംഘനത്തിന് നഗരസഭയുടെ ഒത്താശയുണ്ടെന്നാണ് ആക്ഷേപം. തീരദേശ പരിപാലനിയമം ലംഘിച്ചുവെന്ന് കാട്ടിയാണ് ജയസൂര്യയ്‌ക്കെതിരെ നഗരസഭ ഉത്തരവിട്ടിരുന്നത്. മുന്‍പ് റോഡിലെ കുഴികളടയ്ക്കാന്‍ ജയസൂര്യ ശ്രമിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ ജയസൂര്യയ്ക്കെതിരായ നിലപാടായിരുന്നു നഗരസഭ സ്വീകരിച്ചത്.
Leave a Reply