Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ബോളിവുഡ് നടി ജിയാ ഖാനെ മുംബൈയിലെ ജൂഹുവിലെ വസതിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 25 വയസ്സയിരുന്നു. രാവിലെ കാവല്‍ക്കാരനാണ് പോലീസിനെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് നടി ജീവനൊടുക്കിയതെന്ന് കരുതുന്നു. 2007ല്‍ പുറത്തിറങ്ങിയ നിശബ്ദ് എന്ന രാം ഗോപാല്‍ വര്‍മ ചിത്രത്തിലൂടെയായിരുന്നു ജിയ ഖാന്‍െറ അരങ്ങേറ്റം. ആദ്യ ചിത്രത്തില്‍ തന്നെ അമിതാഭ് ബച്ചന്‍െറ നായികയായി. ‘ഗജനി’സിനിമയുടെ ഹിന്ദി റീമേക്കില്‍ അമീര്‍ ഖാനും അസിനുമൊപ്പം അഭിനയിച്ചു. 2010 ഇറങ്ങിയ “ഹൗസ് ഫുള്‍” ആണു അവസാന ചിത്രം.
Leave a Reply