Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 2:10 pm

Menu

Published on November 26, 2014 at 4:18 pm

ഞാൻ സുഖമായിരിക്കുന്നു; സിനിമയിലേക്ക് ഉടന്‍ തിരിച്ചുവരും; സോഷ്യൽ മീഡിയകൾ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകൾക്ക് മറുപടിയുമായി നടൻ ജിഷ്ണു രംഗത്ത്

actor-jishnu-raghavan-denied-his-treatment-news-spreading-in-social-media

നടൻ ജിഷ്ണു  ഗുരുതരാവസ്ഥയിൽ എന്ന പേരിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന ചിത്രങ്ങൾക്കും വാർത്തകൾക്കും മറുപടിയുമായി ജിഷ്ണു രംഗത്ത്.  തന്നെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജിഷ്ണു ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. താൻ ഇപ്പോഴും ചികിത്സയിലാണെന്നും എന്നാൽ എത്രയും പെട്ടെന്ന് തന്നെ സിനിമിയിലേക്ക് മടങ്ങി വരുമെന്നും ജിഷ്ണു വ്യക്തമാക്കി . ഈവർഷം ജനുവരിയിൽ താൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോഴുള്ള ചിത്രമാണ് ഇപ്പോൾ വാട്സ് ആപ്പിലൂടെയും ഇന്റർനെറ്റിലൂടെയും പരക്കുന്നത്. ആശുപത്രി ജീവനക്കാരിലാരോ പകർത്തിയ ഇത്തരം ചിത്രങ്ങൾ മറ്റുള്ളവർ പ്രചരിപ്പിച്ച് പ്രേക്ഷകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നും ജിഷ്ണു അഭ്യർത്ഥിച്ചു.ജനുവരിയിൽ ചികിത്സ തേടിയപ്പോഴുള്ള ജിഷ്ണുവിന്റെ ചിത്രം അടക്കമുള്ള റിപ്പോർട്ടാണ് വാട്സ് ആപ്പിലൂടെയും മറ്റും പ്രചരിച്ചത്. ഇതോടൊപ്പം ജിഷ്ണു ഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ടുകൾ വന്നു. ഇത് ചില ഓൺലൈൻ വെബ്സൈറ്റുകൾ ഏറ്റുപിടിച്ചതോടെയാണ് ജിഷ്ണു വിശദീകരണവുമായി രംഗത്തെത്തിയത്. നവംബർ രണ്ടിനു ശേഷം ജിഷ്ണു തന്റെ ഫേസ് ബുക്കിൽ പോസ്റ്റുകളൊന്നും ചെയ്യാതിരുന്നതും രോഗശയ്യയിലാണെന്ന വാർത്തകളുടെ ആധികാരികത ഉറപ്പിക്കാൻ ചില സൈറ്റുകൾ തെളിവായും നൽകി. ജിഷ്ണു ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ടുകളെ കുറിച്ച് അറിഞ്ഞ നടൻ പൃഥ്വിരാജും ഇന്ദ്രജിത്തും ശക്തമായാണ് പ്രതികരിച്ചത്. ജിഷ്ണുവിനോട് താൻ സംസാരിച്ചതായും അദ്ദേഹം വീട്ടിൽ സുഖമായി ഇരിക്കുകയാണെന്നും പൃഥ്വി തന്റെ ഫേസ്ബുക്ക് പേജിൽ എഴുതി. ജിഷ്ണുവിന്റെ ചിത്രം ഏതെങ്കിലും മാർഗത്തിലൂടെ ചോർത്തിയ ശേഷം അത് വാട്ട് ആപ്പ് പോലുള്ള നവമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവരെ ഓർത്ത് ലജ്ജിക്കുന്നതായും പൃഥ്വി പറഞ്ഞു.

jishnu

indrajith

prithwi

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News