Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 2:35 pm

Menu

Published on December 26, 2014 at 9:44 am

നടന്‍ എന്‍.എല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

actor-n-l-balakrishnan-passes-away

തിരുവനന്തപുരം: ചലച്ചിത്ര നടനും ഫോട്ടോഗ്രാഫറുമായിരുന്ന എന്‍.എല്‍ ബാലകൃഷ്ണന്‍ (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം.ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.  സ്റ്റില്‍ ഫോട്ടോഗ്രാഫറായി സിനിമയിലത്തെിയ എന്‍.എല്‍ ബാലകൃഷ്ണന്‍ ജി അരവിന്ദൻ, അടൂർ ഗോപാലകൃഷ്!ണൻ, ജോൺ എബ്രഹാം, പത്മരാജൻ തുടങ്ങിയ പ്രമുഖരുടെയടക്കം നൂറ്റിയെഴുപതോളം ചിത്രങ്ങളിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിട്ടുണ്ട്.  1986ല്‍ രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത അമ്മാനം കിളിയാണ് ആദ്യ സിനിമ. 162 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പട്ടണപ്രവേശം, ഡോക്ടര്‍ പശുപതി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, കൗതുകവാര്‍ത്തകള്‍ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, ജോക്കര്‍, ഓര്‍ക്കാപ്പുറത്ത്, ഡാ തടിയാ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണമാണ് ജന്മ സ്ഥലം. 1965 ല്‍ മഹാരാജാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ഡ്രോയിംഗ് ആന്‍ഡ് പെയിന്‍റിംഗ് ഡിപ്ളോമ കരസ്ഥമാക്കി. 1968 മുതല്‍ 1979 വരെ കേരള കൗമുദി തിരുവനന്തപുരം ഓഫീസില്‍ സ്റ്റാഫ് ഫോട്ടോഗ്രാഫറായും ജോലി ചെയ്തു. 2012ല്‍ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രപ്രതിഭാ അവാര്‍ഡും കേരള ലളിതകലാ അക്കാദമിയുടെ ശ്രേഷ്‌ഠ കലാകാരന്മാര്‍ക്കുള്ള പുരസ്‍കാരവും നേടിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News