Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 24, 2024 11:40 pm

Menu

Published on December 24, 2014 at 12:36 pm

നടൻ രതീഷിൻറെ മകള്‍ പാര്‍വതി സിനിമയിലേക്ക്‌

actor-ratheeshs-daughter-to-make-her-film-debut

അന്തരിച്ച പ്രശസ്ത നടൻ രതീഷിന്റെ മകള്‍ പാര്‍വതി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ഓര്‍ഡിനറി സിനിമയുടെ സംവിധായകന്‍ സുഗീതിന്റെ പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻറെ നായികയായാണ് പാര്‍വതിയുടെ അരങ്ങേറ്റം. ചിത്രത്തിൽ ബിജു മേനോനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുരാജ്‌ വെഞ്ഞാറമൂട്‌, നീരജ്‌ മാധവ്‌, നിയാസ്‌ ബക്കര്‍, സിദ്ദിഖ്‌ തുടങ്ങിയവരാണ്‌ ചിത്രത്തിലെ മറ്റ്‌ താരങ്ങള്‍. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാരായാണ്‌ കുഞ്ചാക്കോ ബോബനും ബിജു മേനോനും ഈ ചിത്രത്തിൽ അഭിനയിക്കുന്നത്‌. സുഗീതിൻറെ ആദ്യ ചിത്രമായ ഓർഡിനറിയിലൂടെയാണ് കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍ ഹിറ്റ്‌ ജോടി പിറക്കുന്നത്. മുന്‍കാല നായിക മേനകയുടെയും നിര്‍മ്മാതാവ്‌ സുരേഷ്‌ കുമാറിന്റെയും മകള്‍ കീര്‍ത്തി സുരേഷിനെയായിരുന്നു ചിത്രത്തിൽ ആദ്യം നായികയായി നിശ്‌ചയിയിച്ചിരുന്നത്‌. എന്നാല്‍ പിന്നീട്‌ കീര്‍ത്തിയെ മാറ്റി പാര്‍വതിയെ നിശ്ചയിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News