Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 2:02 am

Menu

Published on August 12, 2014 at 9:59 am

ഹോളിവുഡ് നടന്‍ റോബിന്‍ വില്യംസിനെ മരിച്ച നിലയിൽ കണ്ടെത്തി

actor-robin-williams-found-dead-in-his-home

ന്യൂയോർക്ക് : പ്രശസ്ത ഹോളിവുഡ് നടന്‍ റോബിന്‍ വില്യംസിനെ (63) കാലിഫോര്‍ണിയയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയാണ് വീട്ടിനുള്ളിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. ഇദ്ദേഹം കുറച്ചു നാളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു .1951ല്‍ ചിക്കാഗോയിലാണ് റോബിന്‍ വില്യംസിന്‍െറ ജനനം. ന്യൂയോര്‍ക്ക് ജുല്ലിയാര്‍ഡ് സ്കൂളിലെ ഹൈസ്കൂള്‍ പഠനത്തിന് ശേഷം അമേരിക്കന്‍ അക്കാദമിയുടെ ഡ്രാമ ക്ലബ്ബിൽ ചേര്‍ന്നു. ടെലിവിഷന്‍ ഷോകളില്‍ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് വില്യംസിന്‍െറ കലാരംഗത്തേക്കുള്ള കടന്നുവരവ്. ഗുഡ് മോണിങ് വിയറ്റ്നാം, ഡെഡ് മെന്‍ പോയറ്റ് സൊസൈറ്റി, മിസിസ് ഡൗട്ട്ഫയര്‍, ജുമാന്‍ജി, ഗുഡ് വില്‍ ഹണ്ടിങ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വില്യംസ് അഭിനയിച്ചിട്ടുണ്ട്. 1997 ൽ വില്യംസ് മികച്ച നടനുള്ള ഓസ്കാർ അവാർഡ് നേടിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News