Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 25, 2024 12:57 am

Menu

Published on December 20, 2014 at 12:43 pm

നടന്‍ സാജൻ പിറവം അന്തരിച്ചു

actor-sajan-piravom-dies

കൂത്താട്ടുകുളം : ചലച്ചിത്രനടനും മിമിക്രി കലാകാരനുമായ സാജൻ പിറവം(49) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന സാജന്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അന്തരിച്ചത്.അത്ഭുത ദ്വീപ് എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്ത സാജൻ ഈ ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്.ബെസ്റ്റ് ആക്ടർ, ഇമ്മാനുവൽ, പട്ടണത്തിൽ ഭൂതം, ഞാൻ കടവുൾ തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കോമഡി പരിപാടികളിലും, സീരിയലുകളിലും സാജൻ വേഷം ചെയ്തിട്ടുണ്ട്. പിറവം ചക്കാലയ്ക്കൽ ഉതുപ്പിന്‍റെയും അന്നയുടെയും മകനാണ്. ലിസി, സാലി. സാബി. സാലീസ്, ഷൈനി, സാബു എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം ഇന്ന് മൂന്നിന് പിറവം ഹോളി കിംഗ്സ് കത്തോലിക്കാ പള്ളിയിൽ.

Loading...

Leave a Reply

Your email address will not be published.

More News