Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 10:01 pm

Menu

Published on December 18, 2014 at 5:28 pm

ചലച്ചിത്ര നടൻ സലീം കുമാര്‍ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ട്

actor-salim-kumar-hospitalized-due-to-liver-cirrhosis

മലയാളത്തിലെ പ്രശസ്ത നടനും പുരസ്കാര ജേതാവും, ഹാസ്യ താരവുമായ സലിം കുമാർ ഗുരുതാരാവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ. ലിവര്‍ സിറോസിസിനെ തുടര്‍ന്ന് എറണാകുളം പിവിഎസ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായാണ് സൂചന. മമ്മൂട്ടി നായകനാകുന്ന ‘ഫയര്‍മാന്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഏറെനാളായി ലിവര്‍ സിറോസിസിന്റെ ചികിത്സയിലായിരുന്നു സലീം കുമാര്‍. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സലീം കുമാര്‍, സലീം അഹമ്മദ് സംവിധാനം ചെയ്ത ‘ആദാമിന്റെ മകന്‍ അബു’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന- ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ‘ആദാമിന്റെ മകന്‍ അബു’ ഓസ്‌കര്‍ അവാര്‍ഡിനുളള പട്ടികയിലും ഇടംനേടിയിരുന്നു. 1989 മുതല്‍ സിനിമാഭിനയം തുടങ്ങിയ സലീം കുമാറിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം അനീഷ് ഉപാസന സംവിധാനം ചെയ്ത ‘സെക്കമൻറ്സ്’ ആണ്. ‘മരിയാന്‍’ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.എന്നാല്‍ സലീം കുമാറിന് കാര്യമായ കുഴപ്പമൊന്നുമില്ലെന്ന് നാദിര്‍ഷ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അല്പം ഷുഗര്‍ കൂടിയിരുന്നു. അത് ചെക്ക് ചെയ്യാന്‍ വേണ്ടിയാണ് അഡ്മിറ്റ് ചെയ്തത്. നാളെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് നാദിര്‍ഷയുടെ പോസ്റ്റില്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News