Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം :ഹോട്ടല്‍ ജീവനക്കാരനേയും ഭക്ഷണം കഴിക്കാനെത്തിയയാളിനെയും കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിൽ സംഭവത്തിൽ സിനിമാതാരത്തെ കഴക്കൂട്ടം പോലീസ് അറസ്‌റ്റ് ചെയ്‌തു. തൃശ്ശൂര്‍ പീച്ചി സ്വദേശി സിദ്ധു രാമചന്ദ്ര (23) യാണ് പിടിയിലായത്.ബുധനാഴ്ച ടെക്‌നോ പാർക്കിന് സമീപത്തെ ഫ്രഞ്ച് ഫ്രൈഡ് ചിക്കൻസ് റസ്‌റ്റോറന്റിലാണ് സംഭവം. ബുധനാഴ്ച ഇവിടെ ഒരു യുവതിയുടെ കൈയ്യില്‍ കയറിപ്പിടിച്ച സിദ്ധു സംഘര്‍ഷം ഉണ്ടാക്കിയിരുന്നു. വ്യാഴാഴ്ച വീണ്ടും സ്ഥലത്തെത്തി പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ച സിദ്ധുവിനെ സ്റ്റാളിലെ ജീവനക്കാരായ സനില്‍, ഷാജഹാന്‍ എന്നിവര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. ഇതോടെ കയ്യില്‍ കരുതിവെച്ചിരുന്ന കത്തി എടുത്ത് സിദ്ധു ഇരുവരേയും കുത്തുകയായിരുന്നു.ഇരുവരേയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സെക്കന്റ് ഷോ, ഹാങ് ഓവര്‍, രഘുവിന്റെ സ്വന്തം റസിയ തുടങ്ങിയ ചിത്രങ്ങളില്‍ സിദ്ധു അഭനയിച്ചിട്ടുണ്ട്.
Leave a Reply