Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 12, 2025 8:53 pm

Menu

Published on January 24, 2018 at 9:46 am

പക്ഷാഘാതം; നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

actor-sreenivasan-hospitalized-after-stroke

കൊച്ചി: പക്ഷാഘാതത്തെ തുടര്‍ന്ന് നടനും സംവിധായകനുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച അര്‍ധരാത്രിയാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മെഡിക്കല്‍ ഐസിയുവില്‍ കഴിയുന്ന ശ്രീനാവാസന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിനിമയുടെ പല മേഖലകളില്‍ കഴിവുതെളിയിച്ച താരമാണു ശ്രീനിവാസന്‍. അഭിനയത്തിനു പുറമെ, തിരക്കഥയിലും സംവിധാനത്തിലും പ്രതിഭ ചാര്‍ത്തി. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. അടുത്തകാലത്തായി അദ്ദേഹം സാമൂഹിക വിഷയങ്ങളിലും ഇടപെട്ടിരുന്നു. അച്ഛന്റെ പാത പിന്തുടര്‍ന്നു മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും സിനിമയില്‍ സജീവമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News