Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടനും നാടകപ്രവര്‍ത്തകനുമായ വിനയ് ഫോര്‍ട്ട് വിവാഹിതനായി. ഗുരുവായൂര്‍ സ്വദേശികളായ രവി എസ് നമ്പിടി യുടെയും ഹേമാംബി കയുടെയും മകളും ,അമൃതാ യൂണിവേഴ്സിറ്റിയില്‍ നാനോ സയന്‍സ് വിദ്യാര്‍ത്ഥിനിയുമായ സൗമ്യ രവിയാണ് വധു. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. എം.വി മണിയുടെയും സുജാതയുടെയും മകനായ വിനയ് ഫോര്‍ട്ട് ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അപൂർവ്വരാഗം,ഷട്ടർ, റോസാപ്പൂക്കാലം, അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം, പ്രിയനന്ദനന്റെ ഞാന്‍ നിന്നോടു കൂടെയുണ്ട്, ഹൗ ഓള്‍ഡ് ആര്‍ യു, സെവന്‍സ്, സെക്കന്‍ഡ്സ് തുടങ്ങിയ ചിത്രങ്ങളിൽ വിനയ് അഭിനയിച്ചിട്ടുണ്ട്.
–
Leave a Reply