Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ഇന്ന് കൊച്ചിയിൽ നടക്കും. ആലുവാ പോലീസ് ക്ലബ്ബിൽ വെച്ചാണ് യോഗം. എ.ഡി.ജി.പി. ബി.സന്ധ്യ, സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എ.സുകേശൻ തുടങ്ങിയവരും അന്വേഷണ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കുറ്റം ചെയ്ത ആളെക്കാൾ വലിയ തെറ്റിനുടമ കുറ്റം ചെയ്യാൻ പ്രേരിപ്പിച്ച ആളാണ് എന്നാണു പോലീസ് വാദം. അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്.
ദിലീപിനെ കൂടാതെ മറ്റുള്ളവരുടെ കാര്യത്തിലും ഇന്ന് തീരുമാനമെടുക്കും. മറ്റു പ്രതികളെയൊക്കെ ഏതൊക്കെ വകുപ്പുകളിൽ പെടുത്തണം തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്തു തീരുമാനിക്കും. അതേസമയം നടിയെ ആക്രമിച്ച കേസിൽ വേഗത്തിൽ തീർപ്പ് കൽപ്പിക്കാൻ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന കാര്യത്തിലും തീരുമാനമായേക്കാം.
Leave a Reply