Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അങ്കമാലി കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ ദിലീപിനെ എട്ടാം പ്രതിയായിട്ടാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിശോധിക്കും. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്കു നല്‍കും. ദിലീപ്കാവ്യ മാധവന്‍ ബന്ധത്തിന്റെ തെളിവ് മഞ്ജു വാരിയര്‍ക്കു നല്‍കിയതാണു യുവനടിയോടുള്ള വൈരാഗ്യത്തിനു ദിലീപിന് കാരണമായതെന്നും ഇതാണ് അക്രമത്തിനു കാരണമായതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
യുവനടിയോടു ദിലീപിനുണ്ടായ വൈരാഗ്യവും സാഹചര്യങ്ങളും ആക്രമിക്കാന്‍ നടനും പള്‍സര്‍ സുനിയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുമാണു കുറ്റപത്രത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ദിലീപും കാവ്യയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണ വിവരങ്ങള്‍ മഞ്ജു വാരിയര്‍ക്ക് നല്‍കിയതാണു വൈരാഗ്യത്തിനു കാരണമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഈ വിഷയം സൂചിപ്പിച്ച് നടന്‍ സിദ്ദിഖിന്റെ സാന്നിധ്യത്തില്‍ അമ്മ താരനിശക്കിടയില്‍ ദിലീപ് നടിയെ ഭീഷണിപ്പെടുത്തിയിരുന്നു.വൈകാതെ തന്നെ പള്‍സര്‍ സുനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നും കുറ്റപത്രത്തില്‍ എടുത്തുപറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ അക്രമിസംഘം പദ്ധതിയിട്ടിരുന്നത് നടിയെ കൂട്ടബലാത്സംഗം ചെയ്യാനായിരുന്നെന്നും ഇതിനുള്ള സൗകര്യം ഒരുക്കിയാണ് വാഹനം കൊണ്ടു വന്നതെന്നും എന്നാല്‍ പദ്ധതി പാളുകയായിരുന്നെന്നും കുറ്റപത്രം സൂചിപ്പിക്കുന്നുണ്ട്. നടി വിവാഹിതയായി സിനിമാരംഗം വിടും മുമ്ബായി ഇക്കാര്യം നടപ്പാക്കണം എന്നായിരുന്നു ദിലീപിന്റെ നിര്‍ദേശം. പള്‍സര്‍ സുനി, വിജീഷ്, മണികണ്ഠന്‍, വടിവാള്‍ സലീം, മാര്‍ട്ടിന്‍, പ്രദീപ്, ചാര്‍ലി, ദിലീപ്, മേസ്തിരി സുനില്‍, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണു ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്ത ആദ്യ ഏഴു പ്രതികള്‍. രണ്ടുപേരെ മാപ്പുസാക്ഷിയാക്കി. ആദ്യ എട്ടുപ്രതികള്‍ക്കെതിരേ കൂട്ടമാനഭംഗക്കുറ്റം ചുമത്തി. 8-12 പ്രതികള്‍ക്കുമേല്‍ ഗൂഢാലോചനാക്കുറ്റവും ചുമത്തിയിട്ടുണ്ട്. കേസില്‍ മൊത്തം 383 സാക്ഷികളും 33 രഹസ്യമൊഴികളുമാണുള്ളത്.
Leave a Reply