Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനനന്തപുരം: അശ്ലീല വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി അജിന മേനോന്‍. തന്നോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ സുഹൃത്തായ യുവതിയും കൂട്ടുകാരനും ചേര്‍ന്ന് തന്റെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നുവെന്നാണ് അജിന വെളിപ്പെടുത്തിയത്.
സൗഹൃദത്തിലായിരുന്ന സമയത്ത് ചിത്രീകരിച്ച ദൃശ്യങ്ങളാണ് വ്യക്തി വൈരാഗ്യം തീര്‍ക്കാനായി ഉപയോഗിക്കുന്നതെന്ന് അജിന ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. ഇരുവരും പെണ്‍വാണിഭ സംഘത്തില്‍ പെടുന്നവരാണെന്നാണ് നടിയുടെ ആരോപണം.
മൂവരും സൗഹൃദത്തിലായിരുന്ന സമയത്ത് ചിത്രീകരിച്ച ദൃശ്യങ്ങളാണ് തെറ്റിപിരിഞ്ഞതിന് ശേഷം വ്യക്തി വൈരാഗ്യം തീര്‍ക്കാനായി ഉപയോഗിച്ചതെന്നാണ് പറയുന്നത്.
സുഹൃത്തായ യുവതി സീരിയല്‍ നടിയാണ്. ഈയിടെ കോഴിക്കോട് ഒരു ഹോട്ടലില്‍ വച്ച് മട്ടന്‍ ബിരിയാണി ലഭിക്കാത്തതിന്റെ പേരില്‍ അതിക്രമം കാണിച്ചവരാണിവര്‍. ക്രിമിനലുകളായ ഇരുവരും കൊച്ചിയില്‍ ഫ്ളാറ്റ് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടത്തുകയാണെന്നും അജീന ആരോപിക്കുന്നു.
തനിക്കിപ്പോള്‍ പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയാണെന്ന് അജീന പറയുന്നു. ആത്മഹത്യയല്ലാതെ തനിക്ക് മുന്നില്‍ വേറെ വഴി ഇല്ലെന്നും അങ്ങിനെ താന്‍ ആത്മഹത്യ ചെയ്താല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇവര്‍ക്കായിരിക്കുമെന്നും അജീന പറയുന്നു. കൊടും കുറ്റവാളികളായ ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ എല്ലാവരുടെയും സഹായമഭ്യര്‍ത്ഥിച്ച് കൊണ്ടാണ് നടി വീഡിയോ അവസാനിപ്പിക്കുന്നത്.
കൊടും കുറ്റവാളികളായ ഇവരെ നിയമത്തിനു മുന്നില്‍ എത്തിക്കണമെന്നും അതിനായി എല്ലാവരടേയും സഹായവും ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു. ഇവരുടെ വലയില്‍ ഇനി ആരും വീഴരുതെന്നും നടി മുന്നറിയിപ്പു നല്‍കുന്നു.
Leave a Reply