Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:നടി അമല പോളിൻറെ വിവാഹ വീഡിയോ പുറത്തിറങ്ങി. അമലപോൾ തന്നെയാണ് തന്റെ വിവാഹ സൽക്കാരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലെത്തിച്ചത്.നസ്രിയ-ഫഹദ് വിവാഹ വീഡിയോയും ആൻ അഗസ്റ്റിൻ- ജോമോന്റെ വിവാഹ വീഡിയോയും,പുറത്തിറങ്ങിയപ്പോൾ അത് യൂട്യൂബിലും ഫേസ്ബുക്കിലും ഏറെ ഹിറ്റായിരുന്നു. ഇതോടെയാണ് അമലപോളും തൻറെ വിവാഹ വീഡിയോ സോഷ്യൽ മീഡിയയിലെത്തിച്ചത്.വിവാഹത്തിന്റെയും സൽക്കാരത്തിന്റെയും ഭാഗങ്ങൾ അടങ്ങിയ ഹ്രസ്വ വീഡിയോ ആണ് പുറത്തിറങ്ങിയിട്ടുള്ളത്. കഴിഞ്ഞ ജൂണ്‍ 12 നായിരുന്നു തമിഴ് സംവിധായകൻ വിജയ് – അമലപോൾ വിവാഹം.വിവാഹ സൽക്കാരത്തിൽ സൂപ്പർ താരങ്ങളായ വിജയ്,വിക്രം,തുടങ്ങി വൻ താരനിര തന്നെയുണ്ടായിരുന്നു.
–