Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 12, 2025 8:01 pm

Menu

Published on April 21, 2014 at 4:54 pm

അമലപോളും സംവിധായകൻ വിജയ്‌യും വിവാഹിതരാവുന്നു; വിവാഹം ജൂണ്‍ 12 ന്

actress-amala-paul-to-marry-tamil-director-vijay-in-june-6

അമലപോളും തമിഴ് സംവിധായകൻ വിജയ്‌യും വിവാഹിതരാവാൻ പോകുന്നു.വിവാഹം ജൂണ്‍ 12 ന് നടക്കുമെന്ന് അമലയുടെ സുഹൃത്തുക്കൾ പറയുന്നു.അമലയും വിജയ്‌യും തമ്മിൽ പ്രണയമാണെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു.എന്നാൽ അപ്പോഴെല്ലാം ഇരുവരും ഈ വാർത്ത നിഷേധിച്ചിരുന്നു.പിന്നീട് വിജയ്‌യുടെ പുതിയ ചിത്രം സൈവത്തിന്റെ ഓഡിയോ റിലീസിന് അമലയെത്തിയപ്പോൾ ഗോസിപ്പുകൾ വീണ്ടും ഉയരുകയായിരുന്നു.പിന്നീട് സൈവത്തിൻറെ ഓഡിയോ റിലീസ് ചടങ്ങിനിടെ അമല തന്നെ ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. ദൈവത്തിരുമകൾ എന്ന ചിത്രത്തിൻറെ ചിത്രീകരണത്തിനിടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്.തന്റേത്അറേഞ്ച്ഡ് മാരിയേജ് ആയിരിക്കില്ലെന്ന് അമലപോൾ നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു.വിജയ് സംവിധാനം ചെയ്ത ദൈവതിരുമകള്‍, തലൈവ എന്നി ചിത്രങ്ങളില്‍ അമല പോള്‍ അഭിനയിച്ചിട്ടുണ്ട്.റണ്‍ ബേബി റണ്‍, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നീ മലയാള ചിത്രങ്ങളിലും അമല അഭിനയിച്ചിരുന്നു.നാസറും ബേബി സറായും പ്രധാന വേഷങ്ങളിലഭിനയിക്കുന്ന സൈവം എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണിപ്പോൾ വിജയ്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News