Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 4:01 pm

Menu

Published on January 21, 2014 at 1:42 pm

നടി ആന്‍ അഗസ്റ്റിന്‍ ജോമോന്‍ ടി ജോണ്‍ വിവാഹം ഫെബ്രുവരി 2ന്

actress-ann-augustine-getting-married-to-cinematographer-jomon-t-john

യുവനടി ആന്‍ അഗസ്റ്റിനും ക്യാമറാമാന്‍ ജോമോന്‍ ടി.ജോണും തമ്മിലുള്ള വിവാഹം ഫെബ്രുവരി 2ന് നടക്കും.ജോമോൻറെ സ്വദേശമായ ചേര്‍ത്തലയിലെ സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ വെച്ചാണ് വിവാഹം.ജോമോൻറെ സ്വദേശമായ ചേര്‍ത്തലയിലെ സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ വെച്ച് വൈകുന്നേരം നാല് മണിക്കാണ് വിവാഹ ചടങ്ങുകള്‍ ആരംഭിയ്ക്കുക. ഫെബ്രുവരി മൂന്നിന് ജോമോൻറെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ വെച്ച് വിവാഹ വിരുന്നില്‍ സിനിമാരംഗത്തുള്ളവര്‍ പങ്കെടുക്കും. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പോപ്പിന്‍സ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്.തുടര്‍ന്ന് പരസ്പരം ഇഷ്ടമായതോടെ വീട്ടുകാര്‍ സംസാരിച്ച് വിവാഹം തീരുമാനിച്ചുറപ്പിക്കുകയായിരുന്നു.രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രത്തിന്റെ ക്യാമറാമാനായ ഷൈജു കാലിദിന്റെ അസിസ്റ്റന്റായാണ് ജോമോന്‍ കരിയര്‍ ആരംഭിച്ചത്. ചാപ്പാകുരിശ്, ബ്യൂട്ടിഫുള്‍, തട്ടത്തിന്‍ മറയത്ത്, അയാളും ഞാനും തമ്മില്‍, എബിസിഡി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചത് ജോമോനാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News