Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ ഉടന്‍ സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്. രണ്ടു ദിവസത്തിനകം കുറ്റപത്രം നല്‍കാന്‍ കഴിയുമെന്നാണു കരുതുന്നതെന്നു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
അന്വേഷണസംഘം കൈമാറിയ കുറ്റപത്രത്തിന്റെ കരട് ഡി.ജി.പി പരിശോധിച്ചു വരികയാണ്. ഗൂഢാലോചനയാണു ദിലീപിനെതിരായ കുറ്റം. കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി അടക്കം ആറു പേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനാല്‍ ദിലീപ് ഏഴാം പ്രതിയാകുമെന്നാണു സൂചന.
ചില സാങ്കേതിക കാര്യങ്ങള്‍ കൂടി പരിഹരിക്കാനുണ്ടെന്നും അതിനാലാണു കുറ്റപത്രം നല്‍കാന്‍ വൈകുന്നതെന്നും ബെഹ്‌റ പറഞ്ഞു. പൊലീസിനു നല്‍കിയ മൊഴി ചില സാക്ഷികള്‍ കോടതിയില്‍ മാറ്റിപ്പറഞ്ഞിരുന്നു. അതാണ് അന്വേഷണസംഘത്തെ വട്ടം കറക്കുന്നത്. ഇതില്‍ സ്വീകരിക്കേണ്ട നിലപാടുകൂടി തീരുമാനിച്ചിട്ടാകും കുറ്റപത്രം നല്‍കുക.
നേരത്തെ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു നടന്‍ ദിലീപ് ആഭ്യന്തര സെക്രട്ടറിക്കു കത്തയച്ചിരുന്നു. വ്യാജ തെളിവുകളുണ്ടാക്കി തന്നെ കുടുക്കുകയായിരുന്നുവെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെയും എ.ഡി.ജി.പി ബി. സന്ധ്യയുടെയും നടപടികളില്‍ സംശയമുണ്ടെന്നും ദിലീപ് കത്തില്‍ ആരോപിച്ചിരുന്നു.
പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ദിലീപ് പറഞ്ഞിരുന്നു. വ്യാജ തെളിവുകളുണ്ടാക്കിയാണു തന്നെ കുടുക്കിയത്. നീതീകരിക്കാനാകാത്ത നിലപാടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ഇവരെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണം. ഇതിനായി കേസ് സി.ബി.ഐക്കു വിടുകയോ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പിക്കുകയോ വേണമെന്നും ദിലീപ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
Leave a Reply