Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒടുവില്‍ നടി ഭാവനയുടെ വിവാഹതിയതി തീരുമാനമായി എന്നു റിപ്പോര്‍ട്ടുകള്‍. ഈ മസം 22-നു തൃശൂര്‍ ജവഹര്‍ലാല്‍ നെഹ്റു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണു വിവാഹം. ഗോസിപ്പുകള്‍ക്കു വിരാമമിട്ട് ഭാവനയുടെ സഹോദരന്‍ രാജേഷാണ് വിവാഹ തീയതി വെളിപ്പെടുത്തിയത്.
ഭാവനയും കന്നട സിനിമാ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം 22ന് തൃശൂരില്‍ നടക്കുമെന്ന് സഹോദരന്‍ രാജേഷ് പറഞ്ഞു. തൃശൂര്‍ കോവിലകത്തുംപാടത്തുള്ള ജവഹര്‍ലാല്‍ നെഹ്റു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വിവാഹ ചടങ്ങിലേക്ക് ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും മാത്രമാണ് ക്ഷണിച്ചിരിക്കുന്നത്. വിവാഹശേഷം ഭാവന ബംഗളൂരുവിലേയ്ക്കു പോകും.
നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരുന്നതിനാലാണു വിവാഹം നീട്ടിവയ്ക്കാനിടയായത്. ഇതു നേരത്തെ എടുത്ത തീരുമാനാമായിരുന്നു എന്നും നവീന്‍ ഇപ്പോള്‍ വിവാഹം വേണ്ടെന്നു പറഞ്ഞു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നും നടിയുടെ അനുജന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഭാവനയുടെ ആദ്യ കന്നട ചിത്രമായ ‘റോമിയോ’ നിര്‍മ്മിച്ചത് നവീനാണ്. ആ പരിചയത്തില്‍ നിന്നാണ് സ്നേഹ ബന്ധം ഉടലെടുത്തത്.താന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ഒരു അഭിമുഖത്തിനിടെ ഭാവന വെളിപ്പെടുത്തുകയായിരുന്നു. അതിനെ തുടര്‍ന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പരന്നത്.
Leave a Reply