Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിമാ താരവും നാടക നടിയുമായ ഹിമ ശങ്കറിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. രാത്രി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടു പേരെയും കൊല്ലം ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. നാടക ക്യാമ്പിലേക്ക് വരികയായിരുന്ന ഹിമ ശങ്കറെയും സുഹൃത്ത് ശ്രീ രാം രമേശിനെയും രാമൻ കുളങ്ങരയിൽ വെച്ച് പോലീസ് പരിശോധിക്കുകയായിരുന്നു. പിന്നീട് ഇവിടെ നിന്നും ചിന്നക്കടയിലെത്തിയപ്പോൾ പോലീസ് വീണ്ടും ഇവരെ പരിശോധിച്ചു. ഒരു തവണ പരിശോധന നടത്തിയതാണെന്ന് പറഞ്ഞിട്ടും പോലീസ് ഇവരെ സ്റ്റേഷനിൽ നേരം പുലരുവോളം ഇരുത്തുകയായിരുന്നു.ഇവരോട് പോലീസ് മോശമായി പെരുമാറിയെന്നും ആക്ഷേപമുണ്ട്. ഇവരുടെ വീട്ടുകാർ സ്റ്റേഷനിൽ നിന്ന് ഇവരെ ഇറക്കാനായി നേരിട്ട് വന്നിട്ടും പോലീസ് അവരെ വിട്ടിരുന്നില്ല. പിന്നീട് രാവിലെ എസ്. ഐ എത്തിയതിന് ശേഷമാണ് ഇവരെ വിട്ടയച്ചത്.
Leave a Reply