Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടി ജ്യോതിര്‍മയിയും സംവിധായകന്‍ അമല്‍ നീരദും വിവാഹിതരായി. വിവാഹിതരായി. കൊച്ചി സൗത്ത് രജിസ്ട്രാർ ഓഫീസിൽ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.ജ്യോതിർമയിയുടെ രണ്ടാം വിവാഹമാണിത്. നേരത്തേ ബാല്യകാല സുഹൃത്തായിരുന്ന യുവാവിനെ വിവാഹം കഴിച്ചിരുന്നെങ്കിലൂം സിനിമയില്‍ സജീവമായതിന് പിന്നാലെ വിവാഹമോചനം നേടിയിരുന്നു.മീശമാധവൻ എന്നാ ചിത്രത്തിലൂടെയാണ് ജ്യോതിർമയി പ്രേക്ഷകമനസ്സിൽ ഇടം കണ്ടെത്തിയത്. ബ്ലാക്ക് എന്ന മമ്മൂട്ടി ചിത്രംത്തിലെ ഛായാഗ്രാഹകനായി സിനിമാ രംഗത്ത് എത്തിയ അമല്‍ നീരദ് ബിഗ്.ബി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെ മുന്‍ നിര സംവിധായകരില്‍ ഒരാളായിമാറിയത്. അമൽ നീരദ് സംവിധാനം ചെയ്ത സാഗർ ഏലിയാസ് ജാക്കിയിൽ ജ്യോതിർമയി അഭിനയിച്ചിട്ടുണ്ട്
Leave a Reply