Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: മദര്‍ തെരേസയുടെ പ്രധാന ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നുവെന്ന ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി നടി ഖുശ്ബു രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം മോഹന്‍ ഭഗവതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. മനുഷ്യത്വമാണ് തങ്ങളുടെ മതമെന്നും താനൊരു ഇന്ത്യക്കാരിയാണെന്നുമാണ് ഖുശ്ബു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ‘മോഹന്‍ ഭഗവത്.. ഞാനൊരു മുസ്‌ലിം ആണ്. ഒരു ഹിന്ദുവിനെയാണ് വിവാഹം കഴിച്ചത്. മതം മാറിയിട്ടില്ല. ഇപ്പോള്‍ മുഷ്യത്വം എന്ന മതമാണ് പിന്തുടരുന്നത്. ഞാനൊരു ഇന്ത്യക്കാരിയാണ്. വെറൊന്നും വിഷയമല്ല.’ ഖുശ്ബു തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.മോഹന്‍ ഭഗവതിന് നല്ല ചികിത്സയാണ് ആവശ്യമെന്നും മദര്‍ തെരേസ ശ്രേഷ്ഠയായ വ്യക്തിയാണെന്നും അവരെക്കുറിച്ച് സംസാരിക്കുന്നതിനുള്ള യോഗ്യത മോഹന്‍ ഭഗവതിനില്ലെന്നും ഖുശ്ബു പറയുന്നു. ക്രൈസ്തവ മതത്തിലേക്ക് ആളുകളെ പരിവർത്തനം ചെയ്യുക എന്നതായിരുന്നു മദർ തെരേസയുടെ പ്രധാന ദൗത്യമെന്ന് മോഹൻ ഭാഗവത് പറഞ്ഞിരുന്നു. പാവങ്ങളെ മദർ തെരേസ സേവിച്ചതിന്റെ മുഖ്യലക്ഷ്യം മതപരിവർത്തനമായിരുന്നുവെന്നും മോഹൻ ഭാഗവത്
രാജസ്ഥാനിലെ ഒരു പരിപാടിയിൽ വച്ച് ആരോപിച്ചിരുന്നു. ഇതിനെതിരെ വൻപ്രതിഷേധമാണ് ഉയർന്നിരുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ തുടങ്ങി നിരവധി പേർ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു.
Leave a Reply