Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 7:08 pm

Menu

Published on December 11, 2014 at 10:17 am

നടി മിത്രാ കുര്യന്‍ വിവാഹിതയാകുന്നു..!!

actress-mithra-kurian-to-get-married

പ്രശസ്ത തെന്നിന്ത്യൻ നടി  മിത്രാ കുര്യന്‍ വിവാഹിതയാകുന്നു . ഒരു വര്‍ഷം നീണ്ട പ്രണയത്തിനു ശേഷമാണ് മിത്രയുടെ വിവാഹം. പ്രശസ്ത കീബോര്‍ഡിസ്റ്റും സിനിമാ ഗാനങ്ങളുടെ പ്രോഗ്രാമറുമായ വില്ല്യം ഫ്രാന്‍സിസാണ് മിത്രയുടെ ഭാവി വരന്‍. തൃശൂര്‍ സ്വദേശിയാണ് വില്യംസ്.ജനുവരിയിലാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ഒരു അമേരിക്കന്‍ ഷോയില്‍ വച്ചായിരുന്നു ഇരുവരും പരിചയപ്പെട്ടത്. ആദ്യം സൗഹൃദമായിരുന്നു. പിന്നീടത് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. ഒടുവില്‍ ഇരു വീട്ടുകാരുടെയും സമ്മത്തോടെ വിവാഹത്തിലേക്കെത്തുകയായിരുന്നു. വികെ പ്രകാശിന്റെ ഗുലുമാല്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന മിത്ര സിദ്ദിഖിന്റെ ബോഡി ഗാര്‍ഡിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.  തുടർന്ന്  നിരവധി മലയാളം തമിഴ് സിനിമകളില്‍ അഭിനയിച്ച മിത്രാ കുര്യന്‍ ഒടുവില്‍ അഭിനയിച്ച മലയാളം ചിത്രം ‘ ഒരു കൊറിയന്‍ പട’മാണ്.പെരുമ്പാവൂര്‍ സ്വദേശിയായ കുര്യന്റെയും ബേബിയുടെയും മകളാണ് മിത്രാ കുര്യന്‍. ഡല്‍മ കുര്യനെന്നാണ് യഥാര്‍ത്ഥ പേര്. ഡാനി ഏക സഹോദരനാണ്. തൃശൂര്‍ സ്വദേശികളായ ഫ്രാന്‍സിസിന്റെയും മേഴ്‌സിയുടെയും മകനാണ് വില്യംസ്.

Mithra Kurian cute

mithra_kuriane

 

Loading...

Leave a Reply

Your email address will not be published.

More News