Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തെന്നിന്ത്യൻ നടി മോഹിനി ക്രിസ്തുമതം സ്വീകരിച്ച് ക്രിസ്റ്റീനയായി.ഹിന്ദു മതത്തില്‍ നിന്നും ക്രിസ്തു മതത്തിലേക്ക് നടി മാറിയതോടെയാണ് ക്രിസ്റ്റീനയായത്. തമിഴ് നടിയാണെങ്കിലും മോഹിനി കൂടുതല്‍ തിളങ്ങിയത് മലയാളത്തിലായിരുന്നു. പഞ്ചാബി ഹൗസ് മായപ്പൊന്‍മാന്‍, ഈ പുഴയും കടന്ന് തുടങ്ങി ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ മോഹിനി അഭിനയിച്ചിട്ടുണ്ട്.ഇതിനിടെ സ്‌പോണ്ടിലോസിസ രോഗം ബാധിക്കുകയും പിന്നീട് അബോര്‍ഷന്‍ ആകുകയും ചെയ്തതോടെ മോഹിനി സിനിമയില്‍ നിന്നും മാറി നിന്നു. വിഷാദ രോഗത്തിനു അടിമപ്പെട്ടുവെന്നായിരുന്നു വാര്‍ത്തകള്‍.ഈ അവസ്ഥയിലാണ് മോഹിനി വീട്ടുജോലിക്കാരിയില്‍ നിന്നും ബൈബിള്‍ വായിക്കാന്‍ ഇടയായത്. ബൈബിള്‍ മോഹിനിയുടെ വിഷാദ രോഗം മാറ്റാന്‍ കാരണമായി എന്നാണ് പറയുന്നത്. അതോടെ മോഹിനി ക്രിസ്തു മതം സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹത്തോടെ ചെന്നൈയില്‍ കുടുംബ ജീവിതവുമായി കഴിയുകയായിരുന്നു മോഹിനി. ഇതിനിടിയില്‍ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു. മോഹന്‍ലാലിന്റെ ഇന്നത്തെ ചിന്താവിഷയത്തില്‍ ചെറിയൊരു വേഷത്തില്‍ മോഹിനി എത്തിയിരുന്നു.
Leave a Reply