Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചലച്ചിത്ര നടി മുക്ത വിവാഹിതയായി. ആഗസ്റ്റ് 30 ന് കൊച്ചി ഇടപ്പള്ളി പള്ളിയില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് വരന്‍. പരമ്പരാഗത ക്രിസ്ത്യന്‍ രീതിയിലുള്ള ചട്ടയും മുണ്ടും ധരിച്ചാണ് മുക്ത എത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. വൈകിട്ട് ഗോകുലം പാര്‍ക്കില്‍ വിവാഹ സ്വീകരണ പരിപാടികള്‍ നടന്നു.
നീണ്ടകാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹ നിശ്ചയം 23ന് കൊച്ചിയില്‍ നടന്നിരുന്നു. ലാല്‍ ജോസിന്റെ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത മലയാള സിനിമയില്‍ എത്തിയത്. വിശാലിന്റെ താമരഭരണിയിലൂടെ തമിഴകത്തും നായികയായ മുക്ത തെന്നിന്ത്യന്‍ സിനിമയില്‍ സജീവമാണ്. ആര്യ നായകനാകുന്ന വിഎസ്ഒപിയാണ് മുക്തയുടെ പുതിയ തമിഴ് ചിത്രം.
–
–
Leave a Reply