Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാള നടി പത്മപ്രിയ വിവാഹിതയായി .ഗുജറാത്ത് സ്വദേശിയായ സ്വദേശി ജാസ്മിൻ ഷാ ആണ് വരന്‍. മുംബൈയില്‍ നടന്ന സ്വകാര്യ കുടുംബ ചടങ്ങിലായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.ഡല്‍ഹി ആസ്ഥാനമായുള്ള എന്‍ജിഒ അബ്ദുള്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ലാബില്‍ അസോസിയേറ്റ് ഡയറക്ടറാണ് ജാസ്മിന്‍ ഷാ. മദ്രാസ് ഐഐടിയില്‍ നിന്ന് ബിരുദം നേടിയ ജാസ്മിന്‍ കൊളമ്പിയ യൂണിവേഴ്‌സിറ്റിയിലാണ് പഠനം പൂര്‍ത്തിയാക്കിയത്.ന്യൂയോര്‍ക്കില്‍ വച്ചാണ് പത്മപ്രിയയും ജാസ്മിനും പരിചയപ്പെടുന്നത്.കാഴ്ച എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ ഭരതനാട്യ നര്‍ത്തകിയായ പത്മപ്രിയ തെലുങ്ക് , കന്നഡ, തമിഴ്, ബംഗാളി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്..ഇടക്ക് പൊതു ഭരണ സംവിധാനത്തിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഗവേഷണം നടത്തുന്നതിന് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത പത്മപ്രിയ അവസാനമായി അഭിനയിച്ച സിനിമ ‘ഇയ്യോബിന്റെ പുസ്തക’മാണ് .
Leave a Reply